Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ചടയമംഗലത്ത് ചിഞ്ചു റാണിക്കെതിരെ പ്രവർത്തകരുടെ പ്രതിഷേധം ശക്തം... സ്ഥാനാർഥിയെ വേണ്ടെന്ന് അണികൾ... സിപിഐയില്‍ വൻ പൊട്ടിത്തെറി...

14 MARCH 2021 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി

പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതി; മദ്യത്തിൻ്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണായകമാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഓരോ ഇടങ്ങളിലെ പ്രശ്നങ്ങൾ പരിഹരിച്ച് വരുമ്പോൾ മറ്റിടങ്ങളിൽ പുതുയ വിഷയങ്ങൾ മുളപൊട്ടുകയാണ്. സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ഇപ്പോൾ ചടയമംഗലത്താണ് സി.പി.ഐയിൽ പരസ്യ പ്രതിഷേധം നടക്കുന്നത്.

ജെ. ചിഞ്ചു റാണിയെ സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ തീരുമാനമെടുത്തതിനു പിന്നാലെയാണ് പ്രതിഷേധവുമായി അണികൾ റോഡിലിറങ്ങിയത്. ഇതിനിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാനും ഒരു വിഭാഗം സിപിഐ പ്രവര്‍ത്തകർ നീക്കം ആരംഭിച്ചതായാണ് വിവരം.

പ്രാദേശിക നേതാവായ എ. മുസ്തഫയെ കടത്തി വെട്ടിയാണ് വനിതാ പ്രതിനിധിയെന്ന നിലയിൽ ചിഞ്ചു റാണിയെ മത്സരിപ്പിക്കാൻ സി.പി.ഐ തീരുമാനിച്ചത്. മുസ്തഫയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മണ്ഡലത്തിൽ സി.പി.ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

സിപിഐയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ജെ. ചിഞ്ചുറാണിയെ എതിര്‍ക്കുന്നവരുടെ കണ്‍വെന്‍ഷന്‍ ഇന്ന് വൈകിട്ട് ചടയമംഗലത്ത് കൂടും. ഇവിടെ വെച്ച് മുസ്തഫയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

അതേസമയം, പാർട്ടി ശക്തി കേന്ദ്രത്തിലെ വിമതരുടെ ഈ നീക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാൻ സി.പി.ഐ നേതൃത്വം ശ്രമം ആരംഭിച്ചിട്ടുണ്ട്. ചിഞ്ചു റാണിയെ കൂടാതെ മുൻ എംഎൽഎ മുല്ലക്കര രത്നാകരനെതിരെയും പ്രതിഷേധം നടക്കുന്നുണ്ട്.

നാട്ടികയില്‍ സിറ്റിങ് എംഎല്‍എ ഗീത ഗോപിയെ ഒഴിവാക്കി സി. സി മുകുന്ദനെ സി.പി.ഐ സ്ഥാനാർഥിയാക്കിയിരുന്നു. പറവൂരില്‍ വി.ഡി സതീശനെതിരെ എം. ടി നിക്സണും ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍. സജിലാലും മത്സരിക്കും.

വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഗീത ഗോപിക്ക് മൂന്നാം ടേം കൂടി നല്‍കണമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വം ഇത് നിഷേധിക്കുകയയിരുന്നു.

പകരം സി. സി മുകുന്ദനെ നിര്‍ദേശിക്കുകയായിരുന്നു. വൈക്കത്ത് രണ്ടാം ടേം മത്സരിക്കുന്ന സി. കെ ആശയും ജെ. ചിഞ്ചുറാണിയും മാത്രമാണ് വനിതകളായി സി. പി. ഐ പട്ടികയിൽ ഇടം നേടിയവർ.

സിപിഐ 25 സീറ്റിലാണ് ആകെ മത്സരിക്കുന്നത്. ഇതില്‍ 21 സീറ്റില്‍ നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു ബാക്കി നാല് ഇടത്ത് ആണ് കഴിഞ്ഞ ജിവസം പ്രഖ്യാപനം നടത്തിയത്.

നെടുമങ്ങാട്- ജി.ആര്‍.അനില്‍, പി.എസ്. സുപാല്‍ (പുനലൂര്‍), ജി.എസ്.ജയലാല്‍ (ചാത്തന്നൂര്‍), സി.കെ.ആശ (വൈക്കം), മുഹമ്മദ് മുഹ്സിന്‍ (പട്ടാമ്പി), ചിറ്റയം ഗോപകുമാര്‍ (അടൂര്‍), ഇ.കെ. വിജയന്‍ (നാദാപുരം), ആര്‍. രാമചന്ദ്രന്‍ (കരുനാഗപ്പള്ളി) വി. ശശി (ചിറയിന്‍കീഴ്), കെ. രാജന്‍ (ഒല്ലൂര്‍), വി.ആര്‍. സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍), പി.പ്രസാദ് (ചേര്‍ത്തല), എല്‍ദോ എബ്രഹാം (മൂവാറ്റുപുഴ) തുടങ്ങിയവരാണ് സ്ഥാനാർഥികൾ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends