താൻ ഒരിക്കലും കോണ്‍ഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ല ; കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടെന്ന് താൻ ഒരിക്കലും പി.സി ചാക്കോയോട് പറഞ്ഞിട്ടില്ലെന്ന് കെ.സുധാകരന്
പി.സി ചാക്കോയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടെന്ന് താൻ ഒരിക്കലും പി.സി ചാക്കോയോട് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ സംസാരിച്ചിട്ടുണ്ട്. എന്നാൽ താൻ ഒരിക്കലും കോണ്‍ഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പി.സി ചാക്കോക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും സുധാകരന് പറഞ്ഞു. കെ.സുധാകരന് കോണ്‍ഗ്രസില്‍ അതൃപ്തനാണെന്നായിരുന്നു പി.സി ചാക്കോയുടെ പ്രസ്താവന. കെ.സുധാകരനുമായി ഫോണില്‍ സംസാരിച്ചിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അതൃപ്തി അദ്ദേഹം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് വിടാന്‍ ആലോചിക്കുന്നതായി സുധാകരന് പറഞ്ഞുവെന്നും പി.സി ചാക്കോ പറഞ്ഞിരുന്നു. തന്റെ രാജിയെ സാധൂകരിയ്ക്കുന്ന സംഭവങ്ങളാണ് പിന്നീട് കോണ്‍ഗ്രസിലുണ്ടായതെന്നും അദ്ദേഹം വ്യതമാക്കി.
തന്റെ രാജി പലര്‍ക്കും കോണ്‍ഗ്രസ് വിടാന്‍ പ്രേരണയാകുമെന്നും തകരുന്ന പളുങ്ക് പാത്രം പോലെയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റന്നാള്‍ മുതല്‍ ഇടതു മുന്നണിക്ക് വേണ്ടി പ്രചാരണം തുടങ്ങുവാൻ ഒരുങ്ങുകയാണ് .
പാലക്കാട് കോങ്ങാട് മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടുമെന്നും പി സി ചാക്കോ അറിയിച്ചു. കേരളത്തില്‍ ശബരിമല ചര്‍ച്ചയാക്കുന്നത് ആശയ ദാരിദ്ര്യം മൂലം കൊണ്ടുമാത്രമാണ് .
ധര്‍മ്മടത്ത് മത്സരിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അവിടെ മത്സരിക്കാന്‍ താല്പര്യമില്ല. കെ സുധാകരന് കോണ്‍ഗ്രസില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമില്ലെന്ന് തന്നോട് പറഞ്ഞുവെന്നുമായിരുന്നു പി സി ചാക്കോ പറഞ്ഞത് .
https://www.facebook.com/Malayalivartha