എലത്തൂരിൽ യുഡിഎഫിനെതിരെ വിമത നീക്കം... എന്‍.സി.കെ സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കാന്‍ ഒരുങ്ങി കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായ ദിനേശ് മണി രംഗത്ത്...
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ വിമത ശല്യത്തിൽ വലഞ്ഞ് നട്ടം തിരിഞ്ഞ് കോണ്‍ഗ്രസ്. ഇടതുപക്ഷത്ത് നിന്നും എ. കെ. ശശീന്ദ്രന് മത്സരിക്കുന്ന എലത്തൂരില്‍ നിന്നാണ് അവസാനമായി വിമത നീക്കം ഉണ്ടായത്.
എലത്തൂര്‍ സീറ്റ് മാണി സി. കാപ്പന്റെ എന്സികെയ്ക്കാണ് യു.ഡി.എഫ് നല്‍കിയിരുന്നതെങ്കിലും എന്‍.സി.കെ സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പരസ്യമായി രംഗത്ത് എത്തിയിരുന്നു.
വിമത പ്രവര്‍ത്തകര്‍ പ്രത്യേകം യോഗം ചേര്‍ന്ന് കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായിരുന്ന യു. കെ. ദിനേശ് മണിയെ എലത്തൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു.
ഇക്കഴിഞ്ഞ ദിവസം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി എത്തി ഡിസിസി ഓഫീസിലെത്തി കുത്തിയിരുന്നുവെങ്കിലും സ്ഥാനാര്‍ഥിത്വത്തില്‍ മാറ്റമില്ലെന്ന് നേതൃത്വം അറിയിച്ചതോടെയാണ് വിമത സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.
ഇതോടെ എലത്തൂരിലെ എന്‍സികെ സ്ഥാനാര്‍ഥി സുള്‍ഫിക്കല്‍ മയൂരി നാമ നിര്‍ദേശ പട്ടിക സമര്‍പ്പിക്കുന്നതും മാറ്റിവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha