Widgets Magazine
10
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം


  ആ വാർത്ത ഏവരേയും ഞെട്ടിച്ചു.... ഭാസുരാംഗന്റെ വാക്കുകളോർത്ത് നാട്ടുകാർ- ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ല ഭാര്യയെ ജീവനു തുല്യം സ്നേഹിച്ച ഭാസുരാംഗൻ ഈ കൃത്യം ചെയ്തെന്ന് ആർക്കും വിശ്വസിക്കാനാകുന്നില്ല


ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂചന....


മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡൽഹി സന്ദർശനത്തിൽ നിർണായകമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് ...

അര്‍ഹരായവര്‍ക്കെല്ലാം പ്രയോറിറ്റി റേഷന്‍ കാര്‍ഡ്; എല്ലാ വെള്ളക്കാര്‍ഡുകാര്‍ക്കും അഞ്ചു കിലോ സൗജന്യ അരി; 40 വയസ്സ് മുതല്‍ 60 വയസ്സുവരെയുള്ള തൊഴില്‍രഹിതരായ ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ നല്‍കും; യു.ഡി.എഫിന്റെ പ്രകടന പത്രിക ഇങ്ങനെ

20 MARCH 2021 12:34 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; ദേവസ്വം മന്ത്രി സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

യു.ഡി.എഫിന്റെ പ്രകടന പത്രിക പുറത്തിറങ്ങിയിരുന്നു. അതിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ഇങ്ങനെ;

1. പ്രളയംകൊണ്ടും മഹാമാരികൊണ്ടും പൊറുതിമുട്ടുന്ന സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ (മാസം 6000 രൂപ) വരെ ഉറപ്പുവരുത്തുന്ന രാഹുല്‍ഗാന്ധിയുടെ വാഗ്ദാനമായ ന്യായ് പദ്ധതി (ന്യുനതം ആയ് യോജന, മിനിമം വരുമാന ഉറപ്പ് പദ്ധതി) നടപ്പിലാക്കും . സംസ്ഥാനത്തു നിന്നും ദാരിദ്യം തുടച്ചു നീക്കാന്‍ ഈ പദ്ധതിക്ക് സാധിക്കും .
2. സംസ്ഥാനത്തു അര്‍ഹരായ വ്യക്തികള്‍ക്ക് പെന്‍ഷന്‍ ഉറപ്പ് നല്‍കുന്നതിനായി നിയമം നടപ്പിലാക്കും. ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കും. ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും.
3. അര്‍ഹരായവര്‍ക്കെല്ലാം പ്രയോറിറ്റി റേഷന്‍ കാര്‍ഡ്; എല്ലാ വെള്ളക്കാര്‍ഡുകാര്‍ക്കും അഞ്ചു കിലോ സൗജന്യ അരി.
4. അര്‍ഹരായ അഞ്ചു ലക്ഷം പേര്‍ക്ക് വീട്.ലൈഫ് പദ്ധതിയിലെ അഴിമതികള്‍ അന്വേഷിക്കും.ലൈഫ് പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ചു കൊണ്ട് സമഗ്രമായ ഭവന പദ്ധതി നടപ്പിലാക്കും.
5. കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കും.
6. എസ് സി , എസ് ടി വിഭാഗങ്ങള്‍ക്കും , മത്സ്യത്തൊഴിലാളികള്‍ക്കും ഭവന നിര്‍മ്മാണത്തിനായി നീക്കിവച്ചിരിക്കുന്ന തുക 6 ലക്ഷമായി ഉയര്‍ത്തും.
7. 40 വയസ്സ് മുതല്‍ 60 വയസ്സുവരെയുള്ള തൊഴില്‍രഹിതരായ ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ നല്‍കും.
8. സര്‍ക്കാര്‍ ജോലികള്‍ക്ക് വേണ്ടി പരീക്ഷ എഴുതുന്ന അമ്മമാര്‍ക്ക് 2 വയസ് ഇളവ് അനുവദിക്കും.
9. 100% സുതാര്യതയും തൊഴിലന്വേഷകരോടുള്ള പ്രതിബദ്ധതയും ഉറപ്പാക്കുന്നതിന് പിഎസ്സിയുടെ സമ്പൂര്‍ണ്ണ പരിഷ്‌കരണം നടപ്പിലാക്കാന്‍ നിയമം കൊണ്ടുവരും.
10. പി.എസ്.സി. നിയമനങ്ങളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും അപ്പോയിന്റ്മെന്റ് ഉപദേശ മെമ്മോകള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കും.
12. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന വര്‍ക്കെതിരേയും , യോഗ്യതയുള്ളവരെ നിയമിക്കാന്‍ കാലതാമസം വരുത്തുന്ന വകുപ്പുകള്‍ക്കെതിരേയും കര്‍ശന അച്ചടക്കനടപടി സ്വീകരിക്കുന്നതിനുള്ള നിയമം നടപ്പിലാക്കും.
13. കോവിഡ് കാരണം മരണമടഞ്ഞ പ്രവാസികള്‍ ഉള്‍പ്പടെയുള്ള അര്‍ഹരായ വ്യക്തികള്‍ക്ക് ധനസഹായം ലഭ്യമാക്കും.
14. കോവിഡ് കാരണം തകര്‍ന്നുപോയ കുടുംബങ്ങള്‍, വ്യവസായങ്ങള്‍ , തൊഴിലാളികള്‍ എന്നിവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ കോവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപീകരിക്കും.
15. കോവിഡ് കാരണം തകര്‍ന്നടിഞ്ഞ കേരളത്തെ ഉത്തേജിപ്പിക്കാന്‍ സ്റ്റിമുലസ് പാക്കേജ് നടപ്പിലാക്കും. തൊഴില്‍ രഹിതരായ ഒരു ലക്ഷം യുവതി യുവാക്കള്‍ക്ക്(50:50) ഇരുചക്ര വാഹന സബ്സിഡി , ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ക്ക് ഒറ്റത്തവണ 5000 രൂപ ലഭ്യമാക്കും
16. കോവിഡ് കാരണം വിദ്യാഭ്യാസം മുടങ്ങിയ കുട്ടികള്‍ക്ക് വിദ്യാഭ്യാസം പുനരാംഭിക്കാന്‍ സഹായം ലഭ്യമാക്കും.
17. നോ ബില്‍ ഹോസ്പിറ്റലുകള്‍ :(No Bill Hospital) സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കും.
18. ശബരിമല വിശ്വാസികളുടെ ആശങ്ക അകറ്റാന്‍ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം നടപ്പിലാക്കും.
19. റബ്ബറിന് കിലോയ്ക്ക് 250 രൂപ താങ്ങുവില നല്‍കും ; നെല്ലിന് താങ്ങുവില 30 രൂപയാക്കും ; നാളികേരത്തിന്റെ താങ്ങുവില 40 രൂപയാക്കും.എല്ലാ നാണ്യവിളകള്‍ക്കും ഉത്പാദന ചെലവ് കണക്കിലെടുത്ത് താങ്ങുവില നിശ്ചയിക്കും.
20. പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിച്ച് നടപ്പിലാക്കും.
21. കൃഷി മുഖ്യ വരുമാനമായിട്ടുള്ള അഞ്ചു ഏക്കറില്‍ കുറവ് കൃഷിയുള്ള അര്‍ഹരായ കൃഷിക്കാര്‍ക്ക് 2018 പ്രളയത്തിന് മുന്‍പുള്ള രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും.
22. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നല്‍കിവരുന്ന എസ്.സി.പി./ ടി.എസ്.പി മാതൃകയില്‍ ഫിഷറീസ്, ആര്‍ട്ടിസാന്‍സ്, മണ്‍പാത്ര തൊഴിലാളി സബ് പ്ലാന്‍ നടപ്പിലാക്കും.
23. കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് ഉറപ്പുവരുത്തുന്ന നടപടികള്‍ സ്വീകരിക്കും.
24. മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍, പെട്രോള്‍ മണ്ണെണ്ണ സബ്സിഡി ലഭ്യമാക്കും.
25. പട്ടയം ലഭ്യമല്ലാത്ത എല്ലാ തീരദേശ നിവാസികള്‍ക്കും പട്ടയം ലഭ്യമാക്കും.
26. സര്‍ക്കാര്‍ മുറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക വേതന സഹായം ലഭ്യമാക്കും.
27. ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള രോഗങ്ങള്‍ കാരണം മരണമടയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കും.
28. മത്സ്യബന്ധന ബോട്ടുകള്‍ , കെ എസ് ആര്‍ ടി സി അടക്കമുള്ള യാത്രാ ബസ്സുകള്‍ , ഓട്ടോറിക്ഷ , ഉടമസ്ഥര്‍ ഓടിക്കുന്ന ടാക്‌സികള്‍് എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്നും ഇന്ധന സബ്‌സിഡി ലഭ്യമാക്കും.
29. ആഗോളതലത്തില്‍ ആകര്‍ഷകമാക്കുന്നതിനായി വിദ്യാഭ്യാസ മേഖലയെ നവീകരിക്കാന്‍ സമയബന്ധിതമായ ഹൈ പവ്വര്‍ റിവ്യൂ കമ്മിറ്റി.
30. ഇന്ത്യയിലും വിദേശത്തും പഠിക്കാന്‍ അര്‍ഹതനേടുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ്പും ലോണ്‍ സ്‌കോളര്‍ഷിപ്പും. എസ് സി, എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍
31. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഡിജിറ്റല്‍ വിഭജനം(Digital Divide) ഇല്ലാതാക്കാന്‍ പദ്ധതി.
32. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് വിദേശ സര്‍വ്വകലാശാലകളുമായും മെന്ററിംഗ് സ്ഥാപനങ്ങളുമായും പങ്കാളിത്തം.
33. പത്താംതരം പഠിച്ചിറങ്ങുന്ന കുട്ടികളില്‍ മിനിമം ലേര്‍ണിംഗ് ലെവല്‍ ഉറപ്പുവരുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.
34. അര്‍ഹതയുള്ള സ്പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും.
35. കടുത്ത വൈകല്യങ്ങളുള്ള (80%) കുട്ടികള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ് നല്‍കും.
36. കേരളത്തെ അറിവിന്റെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റും.
37. വിദേശ സര്‍വ്വകലാശാലകളുമായും , നോബല്‍ സമ്മാന ജേതാക്കള്‍, വിവിധ മേഖലകളില്‍ ലോകപ്രശസ്തരായ വ്യക്തികള്‍ എന്നിവരുമായും വിദ്യാര്‍ത്ഥികള്‍ക്ക് ഇടപഴകാനുള്ള അവസരങ്ങള്‍ ലഭ്യമാക്കും.
38. എംഫില്‍, പി എച് ഡി പഠനം പൂര്‍ത്തിയാക്കിയ തൊഴില്‍ രഹിതരായ വിദ്യാര്‍ത്ഥിനികള്‍ക്ക് 3 വര്‍ഷം യഥാക്രമത്തില്‍ 7000, 10,000 രൂപ നല്‍കും.
39. ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയില്‍ കേരളത്തിന്റെ സ്ഥാനം ഗണ്യമായി മെച്ചപ്പെടുത്തുതിനുള്ള നടപടികള്‍ സ്വീകരിക്കും.
40. 30 ദിവസം കൊണ്ട് ഒരു ചെറുകിട സംഭരംഭം ആരംഭിക്കാവുന്ന രീതിയില്‍ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കും.
41. വനിതാ സംരംഭകര്‍ക്ക് ഫാസ്റ്റ് ട്രാക്ക് ക്ലിയറന്‍സോടെ പ്രത്യേക വായ്പ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
42. ആഗോള അനുഭവാധിഷ്ഠിത ടൂറിസം (Experienced based Tourism Destination) ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനുള്ള പദ്ധതികള്‍.
43. പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിക്കും.
44. പൗരന്മാര്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ഉറപ്പുവരുത്താന്‍ നിയമനിര്‍മാണം നടത്തും.
45. വ്യവസായങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസം മേഖലയ്ക്കും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും
46. കോവിഡ് മൂലം തകര്‍ന്നുപോയ കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കും
47. ടൂറിസം/വ്യാപാര മേഖലയിലെ നിക്ഷേപരുടെ വായ്പകളുടെ തിരിച്ചടവിനു സാവകാശം നല്‍കാനും അവരുടെ സിബില്‍ റേറ്റിംഗ് നഷ്ടപ്പെടാതിരിക്കാനുമുള്ള ഇടപെടലുകള്‍ നടത്തും.
48. തിരുവനന്തപുരം, കോഴിക്കോട് മെട്രോ / ലൈറ്റ് മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കും.
49. മിയവാക്കി മാതൃകയില്‍ ചെറു വനങ്ങള്‍ സൃഷ്ടിച്ച് പട്ടണങ്ങളില്‍ ഹരിത കവര്‍ മെച്ചപ്പെടുത്തുതിനുള്ള നടപടികള്‍ സ്വീകരിക്കും
50. സംസ്ഥാനത്തെ പ്ലാന്‍ ഫണ്ടിന്റെ ഒരു ശതമാനം കല സംകാരിക രംഗത്തിന്റെ ഉന്നമനത്തിനായി നീക്കിവയ്ക്കും
51. കുട്ടികള്‍ക്കെതിരെയുള്ള പീഡന കേസുകളില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തു ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിയമ നിര്‍മ്മാണം നടത്തും.
52. കുട്ടികള്‍ക്കെതിരെയുള്ള പീഡന കേസുകള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കുന്നതിനു ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിക്കും.

53. ആദിവാസി സമൂഹത്തിന്റെ വനാവകാശം സംരക്ഷിക്കുതിനു യു പി എ സര്‍ക്കാര്‍ 2006 ല്‍ പ്രാബല്യത്തില്‍ വരുത്തിയുടെ വനാവകാശ നിയമം പൂര്‍ണമായും നടപ്പിലാക്കുകയും.
54. സര്‍ക്കാര്‍ ജോലിയില്ലാത്ത എസ് ടി വിഭാഗത്തിലെ അമ്മമാര്‍ക്ക് പ്രസവാനന്തരം ആറു മാസക്കാലം മൂവായിരം രൂപ അലവന്‍സ് ലഭ്യമാക്കും
55. ആദിവാസികളുടെ ഭൂമി നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കും
56. എസ് സി എസ് ടി വിഭാഗള്‍ക്ക് ഭവന പദ്ധതി പുനരാരംഭിക്കും .
57. സംസ്ഥാനത്തു ആയുര്‍വ്വേദം, സ്പോര്‍ട്സ് യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കും
58. കടുത്ത വൈകല്യങ്ങളുള്ള (80%) കുട്ടികള്‍ക്കും , കിടപ്പ് രോഗികളുടെയും രക്ഷകര്‍ത്താക്കളുടെ രണ്ടു ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളുവാനുള്ള നടപടികള്‍ സ്വീകരിക്കും.
59. 1960 ലെ ഭൂപതിവ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍വന്ന , 1964,1993 ഭൂപതിവ് ചട്ടങ്ങളില്‍ പ്രകാരം ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍മ്മാണ നിരോധനം പിന്‍വലിക്കും.
60. മലയോര മേഖലയില്‍ ഇനിയും കൈവശ ഭൂമിക്കു പട്ടയം ലഭിക്കാന്‍ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
61. വനയോര മേഖലകളിലെ ജനവാസ പ്രദേശങ്ങളെയും കൃഷി ഇടങ്ങളെ ബഫര്‍ സോണ്‍ മേഖലയില്‍ നിന്നും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.
62. വാര്‍ഡ് തലത്തില്‍ യു ഡി എഫ് ആരംഭിച്ച സേവാഗ്രാം കേന്ദ്രങ്ങള്‍ എല്ലായിടത്തും ആരംഭിച്ച് പൊതുജനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണങ്ങളുടെ സേവനം വാര്‍ഡ് തലത്തില്‍ എത്തിക്കും
63. അഴിമതി സര്‍വ്വ തലത്തിലും ഇല്ലാതാക്കും. അതിന്റെ ഭാഗമായി State Vigilance Commission രൂപീകരിക്കും.
64. സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും അറുതി വരുത്തുവാന്‍ രാജസ്ഥാന്‍ മാതൃകയില്‍
Peace and Harmony Department രൂപീകരിക്കും.
65. നിരവധി കമ്മീഷനുകളും അന്വേഷണ ഏജന്‍സികളും സര്‍ക്കാരിന്റേതാണെന്ന് തെളിവുകള്‍ നിരത്തി സംശയാതീതമായി കണ്ടെത്തിയതും വിദേശ-സ്വദേശ കമ്പനികള്‍ അനധികൃതമായി കൈവശം വെച്ചു വരുന്നതുമായ ഏകദേശം 5.5 ലക്ഷത്തോളം ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് നിയമനിര്‍മാണം നടത്തും. ഇപ്രകാരം ഏറ്റെടുക്കുന്ന ഭൂമി നിയമാനുസൃതമായി ദളിത് ആദിവാസികള്‍ക്കും മറ്റു അര്‍ഹരായ ഭൂരഹിതര്‍ക്കും നല്‍കും.
66. സംസ്ഥാനത്തു 700 രൂപ മിനിമം കൂലി നടപ്പിലാക്കും.
67. പഞ്ചായത്തുകള്‍ക്ക് പ്ലാന്‍ ഫണ്ട് തിരിച്ചുപിടിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ നടപടികള്‍ അവസാനിപ്പിക്കും; പ്ലാന്‍ ഫണ്ട് തടസ്സമില്ലാതെ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി  (27 minutes ago)

പിണറായിയെ തീർക്കാൻ കുഞ്ഞ് മാളിക പുറമിറങ്ങി ...! മുഖ്യനെ പറപ്പിച്ച് 8-ാം ക്ലാസുകാരി പിള്ളേര് വരെ ആട്ടി വിട്ടു ...!  (1 hour ago)

ടോൾ പിരിവ് വിലക്കിയ നടപടി... ഹർജി ചൊവ്വാഴ്ച പരി​ഗണിക്കും  (1 hour ago)

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി  (2 hours ago)

മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാച  (2 hours ago)

അമിത് ഷായുടെ വീട്ടില്‍ ഓടിക്കയറി പിണറായി വട്ടത്തിൽ 3G..! ദുബായി പോക്കിന് ആണിയടിച്ച് കേന്ദ്രം,കാരണം ഇത്  (3 hours ago)

തിരുവല്ല സ്വദേശി ഡാലസിൽ അന്തരിച്ചു  (3 hours ago)

ഡ്രൈഫ്രൂട്ട്സ് അച്ചാർ  (3 hours ago)

ജോസഫിന്റെ സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്....  (3 hours ago)

കാരണമൊന്നും ചൂണ്ടിക്കാട്ടാതെ അനുമതി തള്ളി  (3 hours ago)

ബസ് സിമൻറ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം... രണ്ട് മലയാളിയടക്കം നാലു മരണം‌  (3 hours ago)

വാക്കുതര്‍ക്കത്തിനിടെ മകൻ അച്ഛനെ ആക്രമിച്ചു.... പ്രകോപിതനായ അച്ഛൻ മകനെ കമ്പി പാര കൊണ്ട് തലക്ക് അടിച്ചു...‌അച്ഛനെതിരെ കേസെടുത്ത് പോലീസ്  (4 hours ago)

പവന് 1360 രൂപയുടെ കുറവ്  (4 hours ago)

സെൻട്രൽ - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് ഇന്ന് മുതൽ ചങ്ങനാശ്ശേരിയിലും  (4 hours ago)

പുഴയിൽ വയോധികനെ മുക്കി കൊല്ലാൻ ശ്രമിച്ച സംഭവം  (4 hours ago)

Malayali Vartha Recommends