Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

സാധാരണക്കാരനെ അപമാനിച്ചും, അവഗണിച്ചും ആട്ടിയോടിക്കുന്ന കോൺഗ്രസ്‌ നേതാക്കൾ ഉമ്മൻ ചാണ്ടിക്കും കോൺഗ്രസിനും ചീത്തപ്പേരുണ്ടാക്കുന്നു; കടുത്ത വിമർശനവുമായി കോട്ടയം ജില്ലാ പഞ്ചായത്തംഗമായ കോൺഗ്രസ് നേതാവ്

02 MAY 2022 08:43 AM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

സാധാരണക്കാരനെ അപമാനിച്ചും, അവഗണിച്ചും ആട്ടിയോടിക്കുന്ന കോൺഗ്രസ്‌ നേതാക്കൾ ഉമ്മൻ ചാണ്ടിയ്ക്കും കോൺഗ്രസ് പാർട്ടിയ്ക്കും ചീത്തപ്പേര് ഉണ്ടാക്കുന്നതായുള്ള കടുത്ത വിമർശനവുമായി ജില്ലാ പഞ്ചായത്തംഗമായ കോൺഗ്രസ് നേതാവ്. കോട്ടയം ജില്ലാ പഞ്ചായത്തംഗമായ റെജി എം. ഫിലിപ്പോസാണ് തന്റെ ഫെയ്സ്ബുക്കിൽ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ; കോൺഗ്രസ്‌ പാർട്ടി രക്ഷപെടണമെന്ന് ആഗ്രഹിക്കുന്നവരെ തോൽപ്പിക്കുന്നവർ പാർട്ടിക്കുള്ളിൽ തന്നെയുള്ളപ്പോൾ ഈ പാർട്ടി എങ്ങെനെ രക്ഷപെടും? പല തവണ ആലോചിച്ചിട്ടാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നത്. ഉമ്മൻ ചാണ്ടി എന്ന മനുഷ്യനെയും, മനുഷ്യ സ്നേഹിയെയും, അദേഹത്തിന്റെ പൊതു പ്രവർത്തന ശൈലിയെയും നമുക്ക് നന്നായറിയാം....

മുന്നിൽ വരുന്ന ഏതൊരാളുടെയും ആവശ്യം എന്താണോ അത് നടത്തി കൊടുക്കാൻ പരമാവധി ശ്രമിക്കുന്ന ആളാണ്‌ ഉമ്മൻ ചാണ്ടി സർ. അത് വരുന്നവന്റെ രാഷ്ട്രീയം എന്താണെന്ന് നോക്കിയിട്ടല്ല. ആ ഉമ്മൻ ചാണ്ടി സാറിന്റെ അടുത്ത് സഹായത്തിനു എത്തുന്ന സാധാരണക്കാരനെ അപമാനിച്ചും, അവഗണിച്ചും ആട്ടിയോടിക്കുന്ന കോൺഗ്രസ്‌ നേതാക്കൾ ഉമ്മൻ ചാണ്ടി സാറിനും കോൺഗ്രസ്‌ പാർട്ടിക്കും ഉണ്ടാക്കുന്ന ചീത്തപ്പേരു വലുതാണ്.

ഉമ്മൻ ചാണ്ടി സാറിന്റെ വീട്ടിൽ സാധാരണ ഞായർ ദിവസം. ഓരോരോ ആവശ്യങ്ങളും, സഹായ അഭ്യർത്ഥനയുമായി വലിയ ജനക്കൂട്ടമാണ് വരുന്നതെന്ന് നമുക്ക് അറിയാം. മണർകാട് നിന്നും ഒരു ശുപാർശ ആവശ്യവുമായി ഒരാൾ ഉമ്മൻ ചാണ്ടി സാറിനെ കാണാൻ എത്തി. എന്നെ വിളിച്ചു ബന്ധപ്പെട്ട ആ വ്യക്തിയോട് ഞാനാണ് ഞായറാഴ്ച ഉമ്മൻ ചാണ്ടി സാറിന്റെ വീട്ടിലേക്ക് വന്നോളൂ, ഞാനും എത്താം എന്ന് അറിയിച്ചത്.

(എന്നാൽ എനിക്ക് അന്നേ ദിവസം വ്യക്തിപരമായ കാരണം കൊണ്ട് അവിടെ എത്തി ചേരാൻ സാധിച്ചില്ല. (78 വയസ്സായ എന്റെ അമ്മ, കുറിച്ചിയിൽ ഉള്ള അമ്മ വീട്ടിലേയ്ക്കു പോകണം എന്ന്‌ പറഞ്ഞതിനാൽ ഞാൻ അങ്ങോട്ടേയ്ക്ക് പോയി.. ആയതിനാൽ എനിക്ക് ഇന്ന് സാറിന്റെ വീട്ടിൽ പോകാൻ കഴിഞ്ഞില്ല... )

ഉമ്മൻ ചാണ്ടി സാറിന്റെ വീട്ടിൽ എത്തിയ മണർകാട്ട് നിന്നുള്ള വ്യക്തി, എന്നെ കാണാത്തത് കൊണ്ട് വിളിച്ചപ്പോൾ ഞാൻ എത്താൻ കഴിയാത്ത സാഹചര്യം വിശദീകരിച്ചു. തുടർന്നു അവിടെ മണർകാട് നിന്നുള്ള ഏതെങ്കിലും കോൺഗ്രസ്‌ നേതാവ് ഉണ്ടോ എന്ന് അയാളോട് ഞാൻ തിരക്കി. ഡിസിസി ജനറൽ സെക്രട്ടറി ബാബു കെ കോര ഉണ്ടെന്ന് അയാൾ പറയുകയും ഫോണിലൂടെ ഞാൻ ബാബു കെ കോരയോട് ശുപാർശ തേടിയെത്തിയ വ്യക്തിയുടെ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.

ഉമ്മൻ ചാണ്ടി സാറിനെ കാണാൻ അവസരം ഉണ്ടാക്കി നൽകണം എന്ന് ബാബു കെ. കോരയോട് ഞാൻ പറഞ്ഞു. വേണ്ടത് ചെയ്യാമെന്ന് ബാബു കെ കോര എനിക്ക് വാക്കും നൽകി. എന്നാൽ ജനങ്ങളെ കേട്ടതിനു ശേഷം ഉമ്മൻ‌ചാണ്ടി സർ സ്ഥലത്തു നിന്നും മടങ്ങുകയും, ബാബു കെ. കോരയെ വിശ്വസിച്ചു അത്രയും നേരം കാത്തിരുന്ന ആൾക്ക് ഉമ്മൻ ചാണ്ടി സാറിനെ കാണാൻ പറ്റിയതുമില്ല.

എന്താണ് അപേക്ഷ ഉമ്മൻ ചാണ്ടി സാറിന് നൽകാത്തതെന്ന് അയാൾ ബാബു കെ. കോരയോട് ചോദിച്ചു.. എന്നാൽ റെജിസാറിന്റെ കൈയ്യിൽ കൊടുത്താൽ മതി എന്ന് പറഞ്ഞു അവഗണിക്കുകയാണ് ഉണ്ടായത്. അത്രയും നേരം ബാബു കെ കോരയെ വിശ്വസിച്ചു നിന്ന വ്യക്തി വിഷമത്തോടെയാണ് അവിടം വിട്ടത്.

പിന്നീട് ഒരു സ്വകാര്യ ചടങ്ങിൽ വച്ച് ബാബുവിനെ കണ്ടപ്പോൾ ഞാൻ ഈ കാര്യം ബാബുവിനോട് ചോദിച്ചു. അപ്പോൾ ബാബു പറഞ്ഞ മറുപടി " നീ പോടാ,,, നീ പറയുന്ന കാര്യം ചെയ്യാൻ ഇരിക്കുന്നവനല്ല ഞാൻ " എന്നാണ്.

നോക്കൂ... എത്രമാത്രം അഹങ്കാരമാണ് ഇവരെയൊക്കെ നയിക്കുന്നത്. എത്രമാത്രം ജനവിരുദ്ധതയാണ് ഇവരുടെ മുഖമുദ്ര. ഉമ്മൻ ചാണ്ടി സാറിനെ പോലെ ഏതൊരാൾക്കും രാഷ്ട്രീയ ഭേദമന്യേ ആശ്രയിക്കാൻ പറ്റുന്ന ഒരു വ്യക്തിയുടെ അടുത്ത് സഹായത്തിനായി എത്തിയ വ്യക്തിയെ പറഞ്ഞു പറ്റിക്കുകയും അപമാനിക്കുകയും ചെയ്ത ബാബു കെ കോരയെ പോലെയുള്ള കോൺഗ്രസ്‌ നേതാക്കളെ മുന്നിൽ നിർത്തി പാർട്ടി എങ്ങെനെ രക്ഷപ്പെടുമെന്നാണ് പറയുന്നത്.

കെപിസിസി പ്രസിഡന്റ്‌ ശ്രീ കെ സുധാകരൻ എല്ലാ ദിവസവും പ്രസംഗിക്കുന്ന കാര്യമാണ് ജനങ്ങളുമായി ബന്ധം വേണമെന്ന്... സാധാരണക്കാരായ ജനങ്ങൾ ഒരു ആവശ്യത്തിനായി വരുമ്പോൾ അവരെ പൊട്ടൻ കളിപ്പിക്കുന്ന ശൈലി കോൺഗ്രസ്‌ നേതാക്കൾക്ക് നല്ലതാണോ?

ഉമ്മൻ ചാണ്ടി സാർ എന്ന നല്ല മനുഷ്യനു ചീത്തപ്പേര് കേൾപ്പിക്കാൻ ഇത്തരം നേതാക്കൾ അദ്ദേഹത്തിന്റെ വീട്ടിൽ തമ്പടിച്ചു നിന്നാൽ മതി. സാധാരണക്കാരന്റെ ആവശ്യങ്ങളും വിഷമങ്ങളും മനസ്സിലാകണമെങ്കിൽ മണ്ണിൽ ജീവിക്കുന്ന നേതാവകണമെന്ന് ഓർത്താൽ നല്ലത്.

കൂട്ടത്തിൽ ബാബു കെ കോര ഒരു കാര്യം കൂടി എന്നോട് പറഞ്ഞു. " സഹായം ചോദിച്ചു വന്നവൻ കോൺഗ്രസ്‌ ആണോ എന്ന് എങ്ങെനെ അറിയാൻ ആണെന്ന് "... ഉമ്മൻ ചാണ്ടി സാറിന്റെ വീട്ടിൽ വരുന്നവർ എല്ലാം കോൺഗ്രസ്‌കാരണോ? കോൺഗ്രസ്‌കാർക് മാത്രമേ സഹായം ചെയ്യൂ എന്ന് ഉമ്മൻ ചാണ്ടി സാർ പറഞ്ഞിട്ടുണ്ടോ? മുന്നിൽ വരുന്ന മനുഷ്യരുടെ ആവശ്യങ്ങൾക്ക് മാത്രം പരിഗണന നൽകുന്ന ആ വലിയ മനുഷ്യനെ അപമാനിക്കാൻ ദയവ് ചെയ്തു ഇത് പോലെ പെരുമാറരുത്.

പിന്നെ, കോൺഗ്രസ്‌കാർക്കേ സഹായം ചെയ്യൂ എന്നാണെങ്കിൽ ഈ പറയുന്ന ബാബു കെ കോര എന്ന മഹാൻ 35 കൊല്ലമായി അടക്കി ഭരിക്കുന്ന സഹകരണ ബാങ്കിൽ എത്ര കോൺഗ്രസുകാർക്ക് ജോലി കൊടുത്തിട്ടുണ്ട് എന്ന് പറയാമോ? ലക്ഷങ്ങൾ വാങ്ങി കീശയിൽ ഇട്ട് പാർട്ടിക്കാരല്ലാത്തവർക്ക് ജോലി കൊടുത്ത ആളൊക്കെയാണ് പാർട്ടി സ്നേഹം പറയുന്നത്.

സഹായം ചോദിച്ച വ്യക്തിക്ക് വേണ്ടതെല്ലാം ചെയ്യാനുള്ള ഏർപ്പാട് ഞാൻ ഉമ്മൻ ചാണ്ടി സാർ വഴി നടത്തിയിട്ടുണ്ട്. ഇത്രയും ഇവിടെ പറയാൻ കാരണം ജനവിരുദ്ധരായ ചിലരെ തുറന്ന് കാണിക്കാൻ വേണ്ടിയാണ്. കോൺഗ്രസിന്റെ പേര് പറഞ്ഞു ഖദർ ഇട്ട് ചെത്തി മിനുങ്ങി നടക്കുന്ന, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനവും ബാങ്ക് പ്രസിഡന്റ്‌ സ്ഥാനവും എല്ലാം ആസ്വദിച്ച ചിലരുടെ ഒക്കെ സാധാരണകാരോടുള്ള സമീപനം എല്ലാവരും അറിയണം.

ജനങ്ങളോട് ബന്ധമുണ്ടാകണം എന്ന് പ്രസംഗിക്കുന്ന കെപിസിസി പ്രസിഡന്റ്‌ ഇത്തരം ജനവിരുദ്ധരായ നേതാക്കളെ നിലക്ക് നിർത്തിയില്ലെങ്കിൽ ഒരു നാട്ടിൽ നിന്ന് തന്നെ കോൺഗ്രസ്‌ പാർട്ടി ഇല്ലാതാകും. ഉമ്മൻ ചാണ്ടി സാറിന്റെ വീട്ടിൽ വരുന്നവരോട് ഈ രീതിയിൽ പെരുമാറുന്ന ആളുകളെ ഉമ്മൻ ചാണ്ടി സാറും കരുതി ഇരിക്കുക. സസ്നേഹം.. റെജി എം. ഫിലിപ്പോസ് മെമ്പർ, ജില്ലാ പഞ്ചായത്ത്‌, കോട്ടയം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (5 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (5 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (5 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (5 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (5 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (5 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (5 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (6 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (6 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (6 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (6 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (6 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (6 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (6 hours ago)

Malayali Vartha Recommends