അടുത്ത ഇലക്ഷനിൽ വയനാട്ടിൽ മത്സരിക്കുമോ? ഉടൻ വന്നൂ തകർപ്പൻ മറുപടി "അമേത്തിയിൽ നിന്ന് ഒളിച്ചോടാൻ ഞാൻ രാഹുൽ ഗാന്ധിയല്ല "; വയനാട്ടിൽ ബിജെപിയുടെ പ്രവർത്തന ചുമതല ഏറ്റെടുത്ത് ചുരം കയറുമ്പോൾ കണ്ട ഒരു സ്വപ്നമുണ്ട്; ദേശീയ ശ്രദ്ധയിലേക്ക് വയനാട്ടിലെ ബിജെപി പ്രവർത്തനങ്ങൾ എത്തുന്ന ഒരു ദിവസം; അത് യാഥാർഥ്യമായിരിക്കുന്നു; സ്‌മൃതി ഇറാനിയുടെ സന്ദർശനത്തെ കുറിച്ച് സന്ദീപ് ജി വാര്യർ

വയനാട്ടിൽ ബിജെപിയുടെ പ്രവർത്തന ചുമതല ഏറ്റെടുത്ത് ചുരം കയറുമ്പോൾ കണ്ട ഒരു സ്വപ്നമുണ്ട് . ദേശീയ ശ്രദ്ധയിലേക്ക് വയനാട്ടിലെ ബിജെപി പ്രവർത്തനങ്ങൾ എത്തുന്ന ഒരു ദിവസം . അത് യാഥാർഥ്യമായിരിക്കുന്നുവെന്ന് സന്ദീപ് ജി വാര്യർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; വയനാട്ടിൽ ബിജെപിയുടെ പ്രവർത്തന ചുമതല ഏറ്റെടുത്ത് ചുരം കയറുമ്പോൾ കണ്ട ഒരു സ്വപ്നമുണ്ട് . ദേശീയ ശ്രദ്ധയിലേക്ക് വയനാട്ടിലെ ബിജെപി പ്രവർത്തനങ്ങൾ എത്തുന്ന ഒരു ദിവസം . അത് യാഥാർഥ്യമായിരിക്കുന്നു .
ജില്ലാ പ്രസിഡന്റ് ശ്രീ.മധുവിന്റെയും ടീമിന്റെയും ,കൂടെ പ്രഭാരി ശ്രീ . രഞ്ജിത്തിന്റേയും നേതൃത്വത്തിൽ കഴിഞ്ഞ ആറു മാസക്കാലത്തിനിടക്ക് വലിയ മുന്നേറ്റമാണ് വയനാട് ജില്ലയിൽ ബിജെപി നടത്തിയത് . ശ്രീ സുരേഷ് ഗോപിയിലൂടെ പാർലമെന്റിൽ വയനാട്ടിലെ ആദിമജനതയുടെ ശബ്ദം മുഴങ്ങിയപ്പോൾ ബിജെപി അഖിലേന്ത്യ ജനറൽ സെക്രട്ടറി സിടി രവിജിയും തുടർന്ന് പാർട്ടി സംസ്ഥാന തല പഠന സംഘവും വയനാട്ടിലെത്തി .
ഇപ്പോഴിതാ കേന്ദ്ര മന്ത്രി ശ്രീമതി സ്‌മൃതി ഇറാനിജിയും വയനാട് സന്ദർശനം നടത്തി . കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡലിന്റെ യഥാർത്ഥ മുഖം , വയനാട്ടിലെ ഗോത്ര ജനതയുടെ ദുരവസ്ഥ രാജ്യത്തിന് മുന്നിൽ തുറന്ന് കാണിച്ചാണ് സ്‌മൃതിജി പര്യടനം നടത്തിയത് . കേന്ദ്ര സർക്കാരിന്റെ ആസ്പിരേഷൻ ഡിസ്ട്രിക്‌റ്റ് പദ്ധതിയിൽ കോടികൾ അനുവദിച്ചിട്ടും ജനങ്ങൾക്ക് ആവശ്യം വേണ്ട ജീവിത സാഹചര്യങ്ങൾ വയനാട്ടിൽ ഒരുക്കി നൽകാൻ സ്ഥലം എംപി രാഹുൽ ഗാന്ധിയോ സംസ്ഥാന സർക്കാരോ ശ്രമിക്കുന്നില്ല .
ആകെയുള്ള ഒരു ലക്ഷത്തി തൊണ്ണൂറായിരത്തോളം വീടുകളിൽ , ഒന്നര ലക്ഷത്തോളം വീടുകളിൽ ശുദ്ധജലം പൈപ്പിലൂടെ എത്തിച്ച് നൽകുന്നില്ലെന്ന് അവലോകന യോഗത്തിൽ ജില്ലാ ഭരണകൂടം മന്ത്രിയുടെ മുന്നിൽ തുറന്ന് സമ്മതിച്ചു . നാളിതു വരെ എംപി ഇക്കാര്യത്തിനായി ഒരു കത്ത് പോലും അയച്ചിട്ടുമില്ല . കേന്ദ്ര സർക്കാരിന്റെ ജൽജീവൻ പദ്ധതി ത്വരിതപ്പെടുത്തി മുഴുവൻ വീടുകളിലും പൈപ്പ് കണക്ഷൻ നൽകി കുടിവെള്ളമെത്തിക്കാൻ സ്‌മൃതി ഇറാനി ജി നിർദ്ദേശം നൽകി .
സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും നിശ്ചയിച്ച കോളനികൾക്ക് പുറമെ സംസ്ഥാന സർക്കാരിനെ ഞെട്ടിച്ച് ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത കോളനിയിലേക്കും സർപ്രൈസ് വിസിറ്റ് മന്ത്രി നടത്തിയതോടെ വയനാടിന്റെ ദുരവസ്ഥ ലോകം കണ്ടു . അവസാനം പത്ര സമ്മേളനത്തിൽ ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യം "അടുത്ത ഇലക്ഷനിൽ വയനാട്ടിൽ മത്സരിക്കുമോ ? " ഉടൻ വന്നൂ തകർപ്പൻ മറുപടി "അമേത്തിയിൽ നിന്ന് ഒളിച്ചോടാൻ ഞാൻ രാഹുൽ ഗാന്ധിയല്ല ".
https://www.facebook.com/Malayalivartha