Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കഴിഞ്ഞ 6 വർഷമായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും ആവിഷ്കരിച്ച് നടപ്പാക്കാൻ പിണറായി സർക്കാരിന് സാധിച്ചിട്ടില്ല; ആകെ വെടിയും പുകയും മാത്രം എന്ന അവസ്ഥയിലാണ് പിണറായി സർക്കാർ; ഗെയിൽ പദ്ധതി നടപ്പാക്കിയതാണ് വലിയ നേട്ടമായി കൊട്ടിഘോഷിക്കുന്നത്; ബാക്കിയെല്ലാം പേരുമാറ്റി നടപ്പാക്കിയ കേന്ദ്ര പദ്ധതികൾ; വിമർശനവുമായി സന്ദീപ് വചസ്പതി

21 MAY 2022 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്കില്ല

ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

കഴിഞ്ഞ ദിവസം പിണറായി സർക്കാരിന്റെ രണ്ടാം വരവിന്റെ ഒന്നാം വാർഷികമായിരുന്നു.കഴിഞ്ഞ 6 വർഷത്തെ ഭരണ നേട്ടമായി പിണറായി വിജയൻ സർക്കാർ ചില പദ്ധതികൾ അവതരിപ്പിച്ചിരുന്നു. എന്നാൽ അതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് വചസ്പതി. സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; കഴിഞ്ഞ 6 വർഷത്തെ ഭരണ നേട്ടമായി പിണറായി വിജയൻ സർക്കാർ അവതരിപ്പിച്ച പദ്ധതികളാണിവ. ഇവയുടെ യാഥാർത്ഥ്യം ഒന്ന് പരിശോധിക്കാം....

*കൊച്ചി-ബാംഗ്ലൂർ വ്യാവസായിക ഇടനാഴി:- 2220 ഏക്കർ ഭൂമി വേണ്ട പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള പണം പൂർണ്ണമായും കേന്ദ്ര സർക്കാർ അനുവദിക്കും. 2019 ൽ കേന്ദ്രാനുമതി കിട്ടിയെങ്കിലും ഇതുവരെ ഭൂമിയേറ്റെടുക്കാനായില്ല. ഡിസംബറോടെ ഭൂമി ഏറ്റെടുക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാൽ പദ്ധതി നടപ്പാക്കാനുള്ള തുകയുടെ പകുതിയും കേന്ദ്രം നൽകും. കേരളം ഏറ്റെടുക്കേണ്ടത് 1898 ഏക്കർ ഭൂമി..

*ദേശീയ ജലപാത:- പൂർണ്ണമായും കേന്ദ്ര സർക്കാർ പണം ചെലവഴിക്കുന്ന പദ്ധതി. (അവലംബം. നിയമസഭാ ചോദ്യോത്തരം 14.12.2015, ജലവിഭവ മന്ത്രി പി ജെ ജോസഫ്) കൊല്ലം മുതൽ കോഴിക്കോട് വരെ 328 കിലോമീറ്റർ നീളം. കൊല്ലം- കോട്ടപ്പുറം 168 കി.മീ ആണ് ഇതുവരെ ഗതാഗത യോഗ്യമായത്. ബാക്കി 160 കിലോ മീറ്ററിനുള്ള ഡിപിആർ തയ്യാറായി വരുന്നതേയുള്ളൂ എന്ന് മുഖ്യമന്ത്രി 2022 മാർച്ചിൽ അറിയിച്ചിട്ടുണ്ട്.

*ദേശീയപാതാ വികസനം:- തലപ്പാടി മുതൽ കാരോട് വരെ 600 കിലോ മീറ്റർ എൻ.എച്ച് 66. 6 വരി പാതയാക്കാൻ ആവശ്യമായ ഭൂമിയുടെ 75 ശതമാനം വിലയും കേന്ദ്ര സർക്കാരാണ് നൽകുന്നത്. പാത വികസിപ്പിക്കുന്നത് ദേശീയ പാതാ വികസന അതോറിറ്റി. കേന്ദ്രം അനുവദിച്ച തുക പോലും ഗുണഭോക്താക്കൾക്ക് കൈമാറുന്നതിൽ കേരളം കാലതാമസം വരുത്തുന്നു എന്ന് ആക്ഷേപമുണ്ട്. 2024 അവസാനിക്കുമ്പോഴേക്കും 52,007 കോടിയുടെ റോഡ് പദ്ധതികളാണ് കേരളത്തിൽ കേന്ദ്രം നടപ്പാക്കുന്നത്.

*കൊച്ചി വാട്ടർ മെട്രോ:- 820 കോടിയുടെ പദ്ധതിയിൽ കേരളാ സർക്കാരിന്‍റെ വിഹിതം 102 കോടി മാത്രം. ജർമ്മൻ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം വൈറ്റില-കാക്കനാട് റൂട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെ ബോട്ട് ഓടി തുടങ്ങിയിട്ടില്ല.

*സമ്പൂർണ്ണ വൈദ്യുതീകരണം:- കേന്ദ്ര പദ്ധതിയായ ദീൻദയാൽ ഗ്രാമ ജ്യോതി യോജന പ്രകാരമാണ് രാജ്യത്ത് സമ്പൂർണ്ണ വൈദ്യുതീകരണം നടന്നു കൊണ്ടിരിക്കുന്നത്. ഈ സാമ്പത്തിക വർഷം മാത്രം 10,475 കോടി രൂപയാണ് കേന്ദ്രം ഇലക്ട്രിസിറ്റി ബോർഡിന് അനുവദിച്ചത്.

*കെ ഫോൺ 20 ലക്ഷം കുടുംബങ്ങൾക്ക്:- സൗജന്യ ബ്രോഡ്ബാന്‍റ് സേവനം കിട്ടിയവരെ നേരിൽ കാണാൻ ആഗ്രഹമുണ്ട്.

*പൊതുമരാമത്ത് വകുപ്പിൽ 25,000 കോടിയുടെ പദ്ധതികൾ പുരോഗതിയിൽ:- ഒക്ടോബർ 2020 ൽ കേന്ദ്ര പൊതുമരാമത്ത് മന്ത്രി നിതിൻ ഗഡ്കരി കേരളത്തിൽ തറക്കല്ലിട്ടത് 12,000 കോടിയുടെ കേന്ദ്ര പദ്ധതികൾക്കാണ്. ഇത് കൂടാതെ കഴിഞ്ഞ ബജറ്റിൽ കേരളത്തിലെ ദേശീയ പാതാ വികസനത്തിനായി 65,000 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്.

*ദുരിതാശ്വാസ നിധി സഹായം:- ഭരണ നേട്ടമായി ദുരിതാശ്വാസ നിധി അവതരിപ്പിക്കേണ്ട ഗതികേടിനെപ്പറ്റി ഒന്നും പറയാനില്ല.

*അടുത്ത വർഷം 1 ലക്ഷം വ്യവസായ സംരംഭങ്ങൾ:- സീ പ്ലെയിനും, കോവിഡ് വാക്സിനും, വെള്ളപ്പൊക്കം ഇല്ലാതാക്കിയ റൂം ഫോർ റിവറും നടപ്പാക്കിയവരായതിനാൽ ഇതും അവിശ്വസിക്കേണ്ട കാര്യമില്ല. (ഭാവി പദ്ധതി എങ്ങനെയാണ് 6 വർഷത്തെ ഭരണ നേട്ടമാവുക എന്ന് ചോദിക്കുകയുമരുത്.)

*ക്ഷീരഗ്രാമങ്ങൾ:- കേന്ദ്ര പദ്ധതിയായ രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതിയുടെ ഭാഗം.

*കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്:- കെ.എസ്.ആർ.ടി.സിയുടെ അവസ്ഥ മാത്രം ഓർക്കുക.

*കാരവാൻ ടൂറിസം:- വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലുമൊക്കെ വിജയകരമായി നടപ്പാക്കി വരുന്ന പദ്ധതിയുടെ അനുകരണം മാത്രം. സർക്കാരിന് ചെലവില്ലാതെ സ്വകാര്യ വ്യക്തികൾ നടത്തുന്ന പദ്ധതി.

*എല്ലാ വീടുകൾക്കും കുടിവെള്ളം:- 50 ശതമാനം തുകയും കേന്ദ്രസര്‍ക്കാർ നൽകുന്ന ജൽജീൻ മിഷൻ പദ്ധതിയാണിത്. സംസ്ഥാനത്തിന് ചെലവ് 25 ശതമാനം മാത്രം. ഈ സാമ്പത്തിക വർഷം 1804 കോടി രൂപയാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചത്. കഴിഞ്ഞ വർഷം 405 കോടിയും. എന്നിട്ടും സംസ്ഥാനത്ത് പദ്ധതി ഇഴഞ്ഞു നീങ്ങുന്നതിലെ ആശങ്ക കേന്ദ്ര ജലവിഭവ മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇനി 44 ലക്ഷം വീടുകളിൽ കുടിവെള്ളം എത്താനുണ്ട്.

6 വർഷത്തെ നേട്ടമായി ഇന്നത്തെ പത്രങ്ങളിൽ അവതരിപ്പിച്ച 17 പദ്ധതികളിൽ ചിലതിന്‍റെ മാത്രം അവസ്ഥയാണിത്. കഴിഞ്ഞ 6 വർഷമായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും ആവിഷ്കരിച്ച് നടപ്പാക്കാൻ പിണറായി സർക്കാരിന് സാധിച്ചിട്ടില്ല എന്ന് ഇതോടെ വ്യക്തമായി. 'Full of Sound and Fury Signifying Nothing' (ആകെ വെടിയും പുകയും മാത്രം) എന്ന അവസ്ഥയിലാണ് പിണറായി സർക്കാർ.

പി.ആര്‍ കമ്പനികളുടെ തള്ളുകളും മാധ്യമ വാഴ്ത്തലുമല്ലാതെ കേരളത്തിന് ഗുണകരമാകുന്ന ഒരു പദ്ധതി പോലും ഇതുവരെ നടപ്പാക്കാൻ സാധിച്ചിട്ടില്ല. സിപിഎം എതിർപ്പില്ലായിരുന്നു എങ്കിൽ എന്നേ നടക്കുമായിരുന്ന ഗെയിൽ പദ്ധതി നടപ്പാക്കിയതാണ് വലിയ നേട്ടമായി കൊട്ടിഘോഷിക്കുന്നത്. ബാക്കിയെല്ലാം പേരുമാറ്റി നടപ്പാക്കിയ കേന്ദ്ര പദ്ധതികൾ. ഇനിയെങ്കിലും എല്ലാ സംസ്ഥാന സര്‍ക്കാർ ഓഫീസുകളിലും "നരേന്ദ്രമോദി കേരളാ സർക്കാരിന്‍റെ ഐശ്വര്യം" എന്ന് ബോർഡ് വെക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം 3 സി പി എം ഡി വൈ എഫ് ഐ പ്രവർത്തകർക്ക് ജാമ്യമില്ല, ആക്രമണം തടഞ്ഞ് ഇഡി ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകുന്ന സമയം പൊതു സേവകരായ സി ആർപിഎഫ് , പോലീസ് ഉദ്യോഗസ്ഥരെയും ആകമിച്ച പ്രതിക  (10 minutes ago)

ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം... നിരവധി പേർക്ക് പരുക്ക്  (23 minutes ago)

ഓപറേഷൻ തൂ ഫാൻ പോലീസിന്റെ കൃത്യവിലോപം; പ്രതിക്ക് ജാമ്യം  (37 minutes ago)

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (43 minutes ago)

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (1 hour ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (1 hour ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (1 hour ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (2 hours ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (2 hours ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (2 hours ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (8 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (8 hours ago)

Malayali Vartha Recommends