Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയത എതിര്‍ക്കപ്പെടെണ്ടതാണെന്ന് സിപിഎം വാദിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പല നിലപാടുകളും അത്തരക്കാര്‍ക്ക് സഹായകരമാണ്; പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്യുന്നു; വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള തന്റേടം സിപിഎമ്മിനും മുഖ്യമന്ത്രിക്കുമില്ല; വര്‍ഗീയ ശക്തികളുടെ വോട്ടിനായി സിപിഎം ഓടി നടക്കുന്നുവെന്ന് കെ.സുധാകരന്‍ എംപി

26 MAY 2022 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണായകമാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നും ധനമന്ത്രി വിഡി സതീശൻ

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാനും അവരുടെ വോട്ട് സമാഹരിക്കാനും സിപിഎം ഓടിനടക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.ഇടതുഭരണത്തില്‍ സമീപകാലത്ത് നാളിതുവരെ ഇല്ലാത്തവിധം കേരളത്തിന്റെ മതേതര മനസിനെ മുറിവേല്‍പ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായത് അതിന്റെയെല്ലാം ആകെത്തുകയാണ്. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയത എതിര്‍ക്കപ്പെടെണ്ടതാണെന്ന് സിപിഎം വാദിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പല നിലപാടുകളും അത്തരക്കാര്‍ക്ക് സഹായകരമാണ്.

പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്യുന്നു. വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള തന്റേടം സിപിഎമ്മിനും മുഖ്യമന്ത്രിക്കുമില്ല.വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് രാഷ്ട്രീയ നാടകം കളിക്കാനും അവരെ സംരക്ഷിച്ച് രക്ഷപ്പെടുത്താനും സര്‍ക്കാര്‍ എഴുതിയ തിരക്കഥ സിപിഎം നടപ്പാക്കുകയാണ്. ധീരപരിവേഷത്തോടെ അത്തരക്കാര്‍ക്ക് അറസ്റ്റ് വരിക്കാന്‍ അവസരം സൃഷ്ടിക്കുന്നതെല്ലാം അതിന്റെ ഭാഗം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇല്ലായിരുന്നില്ലെങ്കില്‍ കഥമറ്റൊന്നായെനെയെന്നും സുധാകരന്‍ പറഞ്ഞു.

അധികാരഭ്രമം കാരണം മതസ്പര്‍ധ വളര്‍ത്തുന്ന ഗൂഢശക്തികളുടെ ശ്രമങ്ങള്‍ക്ക് വെള്ളവും വളവും നല്‍കുന്ന നടപടികളാണ് സിപിഎം നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നും തുടരെത്തുടരെ ഉണ്ടാകുന്നത്.വൈരുധ്യാത്മക ഭൗതിക വാദത്തിന് പുതിയമാനം നല്‍കാനാണ് സിപിഎം ശ്രമം. വര്‍ഗീയ പ്രീണന നയം സിപിഎമ്മിന്റെ നേതൃനിരയില്‍ പ്രകടമാണ്.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി സിപിഎം കേരള സമൂഹത്തെ ഇരുണ്ട യുഗത്തിലേക്ക് നയിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നു.സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സിപിഎമ്മിന്റെ രാഷ്ട്രീയ സഖ്യം പരിശോധിച്ചാല്‍ അത് പകല്‍പോലെ വ്യക്തമാകും.

ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് രണ്ടുചേരിയില്‍ നിര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. വര്‍ഗീയ വികാരം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മന്ത്രിമാര്‍ ജാതി,മതം തിരിച്ച് വോട്ടര്‍മാരെ കാണാന്‍ പോയത്. വര്‍ഗീയതയുമായി സമരസപ്പെടുന്ന സിപിഎമ്മിന്റെ നടപടികള്‍ക്കെതിരായ ജനവിധിയായിരിക്കും തൃക്കാക്കരയിലേതെന്നും സുധാകരന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (10 minutes ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (20 minutes ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (33 minutes ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (44 minutes ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (1 hour ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (1 hour ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (1 hour ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (2 hours ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 hours ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (3 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (3 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (3 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (3 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (3 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (3 hours ago)

Malayali Vartha Recommends