കേരളത്തിൽ മാത്രമുള്ളൊരു പീറ പാർട്ടിയുടെ, കൊലപാതക ചരിത്രമുള്ളൊരു നേതാവ് പറയുന്നതും കേട്ട് കോൺഗ്രസിന്റെ കുട്ടികളെ ആക്രമിക്കാനിറങ്ങിയാൽ അതിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന് പോലീസിനെയും ഓർമിപ്പിക്കുന്നു; പോലീസിലേയും സിപിഎമ്മിലേയും ക്രിമിനലുകളെ ഇറക്കി ജനാധിപത്യ സമരത്തെ അടിച്ചൊതുക്കാമെന്ന് പിണറായി വിജയൻ വ്യാമോഹിക്കേണ്ടെന്ന് കെ സുധാകരൻ എം പി

പോലീസിലേയും സിപിഎമ്മിലേയും ക്രിമിനലുകളെ ഇറക്കി ജനാധിപത്യ സമരത്തെ അടിച്ചൊതുക്കാമെന്ന് പിണറായി വിജയൻ വ്യാമോഹിക്കേണ്ടെന്ന് കെ സുധാകരൻ എം പി പറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; പോലീസിലേയും സിപിഎമ്മിലേയും ക്രിമിനലുകളെ ഇറക്കി ജനാധിപത്യ സമരത്തെ അടിച്ചൊതുക്കാമെന്ന് പിണറായി വിജയൻ വ്യാമോഹിക്കേണ്ട. അടിച്ചമർത്താൻ ശ്രമിക്കുന്തോറും സമരം കനക്കും. പിന്നീടതിനെ നേരിടാൻ നിങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ല.
കരിങ്കൊടി പ്രതിഷേധത്തിന് ശേഷം പോലീസുകാർ കീഴടക്കിയ യൂത്ത് കോൺഗ്രസ് നേതാവിനെ സിപിഎമ്മുകാരന് തല്ലാൻ ഇട്ടുകൊടുത്ത കേരള പോലീസ്, ക്വട്ടേഷൻ ബ്രോക്കർമാരുടെ നിലവാരത്തിലേക്ക് അധഃപതിച്ചിരിക്കുകയാണ്. പുലർവെളിച്ചത്തിൽ കോൺഗ്രസുകാരുടെ മുഖത്തോട് മുഖം നോക്കി സംസാരിക്കാൻ പോലും ഭയപ്പെടുന്ന കമ്മ്യൂണിസ്റ്റ്‌കാരൻ, നിരായുധരായ മനുഷ്യരെ ഇരുട്ടിന്റെ മറവിൽ പത്താളുടെ ബലത്തിൽ കൊല്ലുന്നതിന് സമമായ കാര്യങ്ങളാണിത്.
കേരള രാഷ്ട്രീയ ചരിത്രത്തിലെ വിവരക്കേടിന്റെ പര്യായമായ ഇടതുമുന്നണി കൺവീനറിൻ്റെ ഗുണ്ടായിസവും നമ്മൾ കണ്ടു. അദ്ദേഹം മദ്യപിച്ചിരുന്നോയെന്ന് പരിശോധിച്ച് നിയമ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണം. സെക്യൂരിറ്റി ഉദ്യോഗസ്ഥരെ വിശ്വാസമില്ലാഞ്ഞിട്ടാണോ മുഖ്യമന്ത്രി കണ്ണൂരിലെ ഗുണ്ടകളെ കൂടെ കൊണ്ടു നടക്കുന്നത്? രാജ്യദ്രോഹകുറ്റാരോപണത്തിൽ നിന്ന് കേരളത്തിന്റെ ശ്രദ്ധ തിരിച്ചു വിടാൻ പലതും ചെയ്തിട്ടും ഒന്നും ഫലവത്താവുന്നില്ലെന്ന് മനസിലായ പിണറായി വിജയൻ,
ഒടുവിൽ തന്റെ വജ്രായുധമായ സിപിഎം കൊലയാളി കൂട്ടങ്ങളെ നാട് മുഴുവൻ കലാപം നടത്താൻ അഴിച്ചു വിട്ടിരിക്കുകയാണ്. കേരളം മുഴുവൻ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ നടത്തുന്ന അക്രമങ്ങൾ ആർക്കും നല്ലതിനാവില്ല.കേരളത്തിലും പുറത്തും സിപിഎമ്മിന് ഓഫീസുകളുണ്ടെന്ന് അക്രമകാരികൾ മറക്കണ്ട.
കേരളത്തിൽ മാത്രമുള്ളൊരു പീറ പാർട്ടിയുടെ, കൊലപാതക ചരിത്രമുള്ളൊരു നേതാവ് പറയുന്നതും കേട്ട് കോൺഗ്രസിന്റെ കുട്ടികളെ ആക്രമിക്കാനിറങ്ങിയാൽ അതിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന് പോലീസിനെയും ഓർമിപ്പിക്കുന്നു.... പറയുന്നത് കോൺഗ്രസാണ്...
https://www.facebook.com/Malayalivartha