തിരുവനന്തപുരത്ത് ചെന്ന് സഖാവ് പിണറായി വിജയനെ ആക്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൈകാര്യം ചെയ്യാന്‍ നമുക്ക് സമയമില്ല; അതുകൊണ്ട്, മുക്കിന് മുക്കിന് ഏലപ്പാറയിലെ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും വീട്ടില്‍ കയറി തല്ലും; കേരളത്തിലെ ഏലപ്പാറയിലെ നല്ല തന്തയ്ക്ക് പിറന്ന സിപിഐഎമ്മുകാര്‍ ഉണ്ടെന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ ഓര്‍ക്കുന്നത് നന്നാവും; വെല്ലുവിളിയുമായി ഡിവൈഎഫ്‌ഐ നേതാവ്

ഏലപ്പാറയിലെ സിപിഐഎം-ഡിവൈഎഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസുകാർക്കെതിരെ ഭീഷണി മുഴക്കി ഡിവൈഎഫ്‌ഐ നേതാവ് രംഗത്ത്. യൂത്ത് കോണ്‍ഗ്രസുകാരെ മുഴുവന്‍ വീട്ടില്‍ കയറി തല്ലുമെന്നാണ് ഇടുക്കി ജില്ലാ ട്രഷറര്‍ ബി അനൂബ് പറഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്ത് ചെന്ന് സഖാവ് പിണറായി വിജയനെ ആക്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൈകാര്യം ചെയ്യാന്‍ നമുക്ക് സമയമില്ല.
അതുകൊണ്ട്, മുക്കിന് മുക്കിന് ഏലപ്പാറയിലെ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും വീട്ടില്‍ കയറി തല്ലുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല എന്നാണ് അബൂബ് പറഞ്ഞത്. കേരളത്തിന്റെ അകത്ത് എല്ലാ യൂത്ത് കോണ്‍ഗ്രസുകാരന്റേയും വീട്ടില്‍ കയറി കൈകാര്യം ചെയ്യുമെന്നതില്‍ തര്‍ക്കമില്ലെന്നും ഇയാൾ പറഞ്ഞു.
കേരളത്തിലെ ഏലപ്പാറയിലെ നല്ല തന്തയ്ക്ക് പിറന്ന സിപിഐഎമ്മുകാര്‍ ഉണ്ടെന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ ഓര്‍ക്കുന്നത് നന്നാവും. വെല്ലുവിളിക്കുന്നു തന്തയ്ക്ക് പിറന്ന ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരനുണ്ടെങ്കില്‍ ഇപ്പോള്‍ വാ നമുക്ക് അടിച്ചുനോക്കാം എന്നായിരുന്നു ഡിവൈഎഫ്‌ഐ നേതാവ് പറഞ്ഞത്. വിരട്ടലും വിലപേശലുമൊന്നും സിപിഐഎമ്മുകാരോട് വേണ്ടെന്നും ബി അനൂബ് പറഞ്ഞു .
അതേസമയം ഡിവൈഎഫ്ഐ നേതാവിനെതിരെ പരാതി കോൺഗ്രസ് പ്രവർത്തകർ നൽകിയിരുന്നു. യൂത്ത് കോൺഗ്രസുകാരെ മുഴുവൻ വീട്ടിൽ കയറി തല്ലുമെന്ന് ഡിവൈഎഫ്ഐ നേതാവ് ഭീഷണി മുഴക്കിയെന്ന പരാതിയാണ് ഉന്നയിച്ചിരിക്കുന്നത്. കേസെടുക്കണം എന്നാവശ്യമാണ് ഉയർത്തിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത് .
https://www.facebook.com/Malayalivartha