ബാലുശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ജിഹാദികള്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് വിധേയമാക്കിയിട്ടും സി.പി.എം. ഉള്‍പ്പെടെ ആരും പ്രതികരിച്ചില്ല; ഹിന്ദുവായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ജിഹാദികള്‍ പുറത്തു വിട്ടത് ഉദയ്പൂരിന് സമാനമായ രീതിയില്‍ തന്നെയാണ്; കേരളത്തിലും ഉദയ്പൂരിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

കേരളത്തിലും ഉദയ്പൂരിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. ബാലുശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ജിഹാദികള്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് വിധേയമാക്കിയിട്ടും സി.പി.എം. ഉള്‍പ്പെടെ ആരും പ്രതികരിച്ചില്ല ഹിന്ദുവായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ജിഹാദികള്‍ പുറത്തു വിട്ടത് ഉദയ്പൂരിന് സമാനമായ രീതിയില്‍ തന്നെയാണ്.
വോട്ടു ബാങ്കു രാഷ്ട്രീം ലക്ഷ്യം വച്ചാണ് കോണ്‍ഗ്രസും സി.പി.എമ്മും മിണ്ടാത്തത്. ഇതു തുടര്‍ന്നാല്‍ കേരളവും ഉദയ്പൂരാകും. മതതീവ്രവാദികളെ പ്രോല്‍സാഹിപ്പിക്കുന്ന കേരള സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ് രാജസ്ഥാനിലെ ഹിന്ദു തയ്യല്‍ക്കാരനെ കടയില്‍ കയറി ജിഹാദികള്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കോണ്‍ഗ്രസിന്റേയും ഇടതുപക്ഷത്തിന്‍ന്റേയും ധൈര്യത്തിലാണ് അവര്‍ ഇതു ചെയ്തത്.
കനയ്യകുമാര്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നു പറഞ്ഞ് പോലസീനെ സമീപിച്ചെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ അവഗണിച്ചതാണ് ഈ കൊടും ക്രൂരത നടക്കാന്‍ കാരണമായതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. രാജസ്ഥാനില്‍ ഭൂരിപക്ഷ സമൂദായാംഗങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി അക്രമം നനടക്കുകയാണ്. കൊലയ്ക്കു ശേഷം പ്രധാനമന്ത്രിക്കു നേരെ വധഭീഷണി മുഴക്കി അക്രമികള്‍ വീഡിയോ പ്രചരിപ്പിച്ചത് അത്യന്തം ഗൗരവതരമായ കാര്യവുമാണ്.
https://www.facebook.com/Malayalivartha