പാർട്ടി സ്റ്റഡി ക്ലാസ്സുകളിൽ നിന്നും പലപ്പോഴായി ലഭിച്ച ആശയമാണ് അദ്ദേഹത്തിന്റെ ഉപബോധ മനസ്സിൽ നിന്നും പുറത്തുചാടിയത്; ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി രൂപാന്തരപ്പെട്ടപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി പുലർത്തിയിരുന്ന നിലപാടുകളാണ് സജി ചെറിയാനിലൂടെ പുറത്തുവന്നതെന്ന് ചെറിയാൻ ഫിലിപ്പ്

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി രൂപാന്തരപ്പെട്ടപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി പുലർത്തിയിരുന്ന നിലപാടുകളാണ് സജി ചെറിയാനിലൂടെ പുറത്തുവന്നതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു . പാർട്ടി സ്റ്റഡി ക്ലാസ്സുകളിൽ നിന്നും പലപ്പോഴായി ലഭിച്ച ആശയമാണ് അദ്ദേഹത്തിന്റെ ഉപബോധ മനസ്സിൽ നിന്നും പുറത്തുചാടിയത്.
സജി ചെറിയാൻ ഉയർത്തിയ ഭരണഘടനയെ നിന്ദിക്കുന്ന ആരോപണങ്ങളെ ശക്തമായി ഖണ്ഡിക്കാനോ നിലപാട് സുവ്യക്തമായി വിശദീകരിക്കാനോ സിപിഎം കേന്ദ്ര-സംസ്ഥാനനേതൃത്വം ഇനിയും തയ്യാറായിട്ടില്ല. പലായനമോ ഒളിച്ചു കളിയോ ആണ്.
മന്ത്രിസഭയിലെ ഒരു അംഗം പറഞ്ഞ കാര്യങ്ങളെപ്പറ്റി മുഖ്യമന്ത്രി മൗനം ഭജിക്കുകയാണ്. മൗനം വിദ്വാനും മണ്ടനും ഒരുപോലെ ദൂഷണമാണ്.ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനൽ കാണുക. സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുമല്ലോ.
https://www.facebook.com/Malayalivartha