Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ഒരു പദ്ധതിയും നടപ്പാക്കാനാവാത്ത തരത്തിലുള്ള ഭരണ സ്തംഭനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളത്; കേന്ദ്ര സർക്കാർ നൽകുന്ന പണം സംസ്ഥാന സർക്കാർ ഫലപ്രദമായി ഉപയോഗിക്കുന്നില്ല; തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെക്കി കൊല്ലുകയാണ് സംസ്ഥാന സർക്കാരെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

30 JULY 2022 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

പിണറായി വിജയനു വേണ്ടി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇടതുകണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍ നിന്നു അത് വ്യക്തമായി; തുറന്നടിച്ച് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍

വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെക്കി കൊല്ലുകയാണ് സംസ്ഥാന സർക്കാരെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു പദ്ധതിയും നടപ്പാക്കാനാവാത്ത തരത്തിലുള്ള ഭരണസ്തംഭനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളത്. കേന്ദ്ര സർക്കാർ നൽകുന്ന പണം സംസ്ഥാന സർക്കാർ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നും കോവളത്ത് സംസ്ഥാനത്തെ ബിജെപി കോർപ്പറേഷൻ കൗൺസിലർമാരുടെ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

വികസനകാര്യത്തിന് വേണ്ടി സംസ്ഥാന വിഹിതം നീക്കിവെക്കാൻ പോലും കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തിലുള്ളത്. കൊവിഡ് കാലത്ത് എല്ലാ കാര്യങ്ങളും തദ്ദേശ ജനപ്രതിനിധികളുടെ തലയിലിടുകയാണ് സംസ്ഥാനം ചെയ്തത്. സർക്കാർ ഒരു സഹായം പോലും ജനപ്രതിനിധികൾക്ക് നൽകിയില്ല.

തദ്ദേശ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് വ്യാപകമായ കൊള്ളയാണ് സിപിഎം നടത്തുന്നത്. പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ്‌ എല്ലാ കോർപ്പറേഷനിലും നടക്കുന്നുണ്ട്. വ്യാജരേഖകൾ ചമച്ച് ജനങ്ങളുടെ നികുതിപ്പണം തട്ടിയെടുക്കുകയാണ് സിപിഎം നേതാക്കൾ. ഭീകരമായ കൊള്ളയ്ക്കുള്ള വേദിയാക്കി തദ്ദേശസ്ഥാപനങ്ങളെ മാറ്റുകയാണിവർ.

നേമം കോച്ചിംഗ് ടെർമിനൽ കേന്ദ്രസർക്കാർ ഉപേക്ഷിക്കുന്നുവെന്ന പ്രചരണത്തിന് മുഖ്യമന്ത്രി നേതൃത്വം നൽകിയെന്ന് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. എന്നാൽ കേന്ദ്രസർക്കാർ നേമം ടെർമിനൽ യാഥാർത്ഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണ്. ആലി നാദാപുരത്ത് പോയ പോലെയാണ് സംസ്ഥാന മന്ത്രിമാർ ഡൽഹിക്ക് പോയത്. രാഷ്ട്രീയ പ്രേരിതമായ നാടകത്തിനാണ് മന്ത്രിമാർ ഖജനാവിലെ പണം ഉപയോഗിക്കുന്നത്.

കെ-റെയിൽ പദ്ധതിയെ തടയാൻ യുഡിഎഫ് ഒന്നും ചെയ്തിട്ടില്ല. കേരളത്തിനെ നശിപ്പിക്കുന്ന വലിയ അഴിമതിക്ക് വേണ്ടിയുള്ള ഈ ഗൂഢാലോചന തടഞ്ഞത് ബിജെപിയാണ്. കേന്ദ്രത്തിൽ കേരള ബിജെപി നടത്തിയ ഫലപ്രദമായ ഇടപെടൽ കാരണമാണ് സിൽവർലൈൻ പദ്ധതി ഇല്ലാതായത്. എന്നാൽ ഇതിന്റെയൊക്കെ ക്രെഡിറ്റ് അടിച്ചെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിലും ഡോളർക്കടത്ത് കേസിലും ഈ സർക്കാർ വെള്ളംകുടിക്കുക തന്നെ ചെയ്യും.

ഭരണഘടനയെ അവഹേളിച്ച് പുറത്തായ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകൾ മറ്റു മന്ത്രിമാരുടെ സ്റ്റാഫുകളിലായി പുനരധിവസിക്കപ്പെട്ടു. സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഇതിനെ ചോദ്യം ചെയ്യാനുള്ള ധാർമ്മികത യുഡിഎഫിനില്ല. പ്രതിപക്ഷ നേതാവിന് അതിലധികം സ്റ്റാഫാണുള്ളതെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.

സഹകരണ ബാങ്ക് കൊള്ളയാണ് കേരളത്തിൽ നടക്കുന്നത്. ഈ പ്രശ്നം ആദ്യമായി ആർബിഐക്ക് മുമ്പിൽ കൊണ്ടുവന്നത് ബിജെപിയാണ്. കെവൈസി ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് ബിജെപിയാണ്. ഈ കൊള്ളക്കെതിരെ കോൺഗ്രസിന് മിണ്ടാൻ പറ്റുമോ? കേരളത്തിൽ ആയിരക്കണക്കിന് ബാങ്കുകളിൽ കൊള്ള നടക്കുന്നുണ്ട്.

അവിടെയെല്ലാം നിക്ഷേപകരെ സംഘടിപ്പിച്ച് ബിജെപി സമരം ചെയ്യും. ആയിരക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ലീഗ് നേതാക്കൾ മലപ്പുറത്തെ സിപിഎം നിയന്ത്രിക്കുന്ന സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. സഹകരണ ബാങ്കുകളിലെ അഴിമതിയുടെ കാര്യത്തിലും ഇരുമുന്നണികളും സഹകരണത്തിലാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (1 hour ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (1 hour ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (1 hour ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (1 hour ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (1 hour ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (1 hour ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (1 hour ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (1 hour ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (2 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (2 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (2 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (2 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (2 hours ago)

പ്രതീക്ഷയേകി ഇസ്രോ  (2 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (2 hours ago)

Malayali Vartha Recommends