Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...


കുടുംബത്തിനുള്ളിലും പൊട്ടിത്തെറികൾ.. മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍..മാറിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്..


രാഹുൽ മാങ്കൂട്ടത്തിലും സൈബർ സഖാക്കളും നേർക്കുനേർ; രാഷ്ട്രീയ തർക്കം വ്യക്തിഹത്യയിലേക്ക്...


പശ്ചിമേഷ്യ കത്തിയെരിയുമ്പോഴും ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന ട്രംപിന് അടിപതറുന്നോ..? ഇറാന്‍റെ ഭീഷണി നേരിടാൻ സഖ്യ രാജ്യങ്ങൾ യുഎസിനൊപ്പം ചേരാത്തതിൽ ട്രംപിന് അമർഷം..


ഇന്ത്യയിൽ മൺസൂൺ കുറഞ്ഞേക്കും: പസഫിക്കിൽ എൽ നിനോ പ്രതിഭാസം ശക്തിപ്പെടുന്നു; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

ഏകപക്ഷീയമായ നടപടികളിലൂടെ തന്നെ കുടുക്കാനുള്ള സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ചേതോവികാരം അത്ഭുതപ്പെടുത്തുന്നതാണ്; രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടുനേരിടുന്നതാണ് ജനാധിപത്യ ശൈലി; മറിച്ച് ഗൂഡാലോചന നടത്തിയും വളഞ്ഞ വഴിയിലൂടെയും വേട്ടയാടാന്‍ ശ്രമിക്കുന്നത് ഭീരുത്വമാണ്; തെളിവില്ലാത്ത കേസുകളില്‍ തന്നെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രത പ്രശംസനീയമാണ്; വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

13 AUGUST 2022 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഗാഢമായി ചിന്തിക്കണം; കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങള്‍ പുതുയുഗ പിറവിയ്ക്ക് തുടക്കമിടും; നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ ടീം യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമല സ്ത്രീപ്രവേശന വിഷയം; അടിയന്തരമായി സുപ്രീം കോടതിയിൽ നൽകിയ ഈ റിട്ടൺ സബ്മിഷൻ പിൻവലിക്കണം; മുൻ ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണ്ണമായും അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തെരെഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്‌നമില്ല; തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ്പൂര്‍ണ്ണ സജ്ജമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കൃഷ്ണപിള്ള സ്മാരകം തകർത്തതിന് പിന്നിൽ ആരാണ്? പോരാട്ടം പൊളിറ്റിക്കൽ ക്രിമിനലുകൾക്ക് എതിരെയാണെങ്കിൽ ജി സുധാകരൻ അത് വെളിപ്പെടുത്തണമെന്ന് സന്ദീപ് വാചസ്പതി

തെളിവില്ലാത്ത കേസുകളില്‍ തന്നെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രത പ്രശംസനീയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി വിമർശിച്ചു. 1995 ലെ ട്രെയിനിലെ വെടിവെയ്പ് കേസിലും മോന്‍സന്‍ മാവുങ്കല്‍ കേസിലും തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് സര്‍ക്കാരും ആഭ്യന്തരവകുപ്പും ശ്രമിക്കുന്നത്. എന്നാല്‍ ഈ രണ്ടു കേസുകളില്‍ തനിക്കെതിരായി ഒരു തെളിവും സര്‍ക്കാരിന്റെ കയ്യിലില്ലെന്നതാണ് വാസ്തവമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഏകപക്ഷീയമായ നടപടികളിലൂടെ തന്നെ കുടുക്കാനുള്ള സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ചേതോവികാരം അത്ഭുതപ്പെടുത്തുന്നതാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടുനേരിടുന്നതാണ് ജനാധിപത്യ ശൈലി. മറിച്ച് ഗൂഡാലോചന നടത്തിയും വളഞ്ഞ വഴിയിലൂടെയും വേട്ടയാടാന്‍ ശ്രമിക്കുന്നത് ഭീരുത്വമാണ്.

ഭരണഘടനയെ ബഹുമാനിക്കാത്ത,രാജ്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ജനപ്രതിനിധികളുടെ കൂടാരമാണ് എല്‍ഡിഎഫ്. ദേശവിരുദ്ധ പരാമര്‍ശം നടത്തിയ കെടി ജെലീലിനെ സംരക്ഷിക്കുകയാണ് സിപിഎമ്മും മുഖ്യമന്ത്രിയും. ജലീല്‍ നടത്തിയ പരാമര്‍ശത്തിന്റെ ഗൗരവ്വം ചൂണ്ടിക്കാണിക്കാനും തെറ്റുതിരുത്തി മാപ്പ് പറയാനും നിര്‍ദ്ദേശിക്കാനുമുള്ള ആര്‍ജ്ജവം കൈമോശം വന്നവരാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും തലപ്പത്ത് ഇരിക്കുന്നത്.

കഴിവും പ്രാപ്തിയുമുള്ള മന്ത്രിമാര്‍ കുറവെന്ന് പരസ്യമായി സമ്മതിക്കേണ്ട ഗതികെട്ട മുഖ്യമന്ത്രിയുടെ തനിക്കെതിരായ രാഷ്ട്രീയ പ്രതികാര നടപടിയെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും കെ.സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യം കാട്ടുന്ന ആഭ്യന്തരവകുപ്പ് എന്തുകൊണ്ടാണ് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരായ കേസ് അന്വേഷണത്തില്‍ അലംഭാവം കാണിക്കുന്നത്. വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടും അതിന് ആഭ്യന്തരവകുപ്പിന് ഒട്ടും താല്‍പ്പര്യമില്ല.

എല്‍ഡിഎഫ് കണ്‍വീനറെ ഒന്നു വിളിച്ച് എന്താണ് നടന്നതെന്ന് ചോദിക്കാന്‍ പോലും പോലീസിന് മുട്ട് വിറയ്ക്കുന്നു.സിപിഎമ്മിന്റെ ആസ്ഥാനമായ എകെജി സെന്ററില്‍ പടക്കം എറിഞ്ഞ അജ്ഞാത ശക്തിയെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും എല്ലാം ഇക്കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്. എകെജി സെന്ററിലെ പടക്കമേറുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയില്‍ പോയാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ജയിലില്‍ കിടക്കുമെന്ന് സിപിഎമ്മിനും കേരള സര്‍ക്കാരിനും ഉത്തമബോധ്യമുള്ളത് കൊണ്ടാണ് ആ കേസിലെ പ്രതി ഇപ്പോഴും കാണാമറയത്ത് നില്‍ക്കുന്നതെന്നും സുധാകരന്‍ പരിഹസിച്ചു.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ പോലീസ് രാഷ്ട്രീയം കളിക്കുകയാണ്. എകെജി സെന്ററിന്റെയും ജില്ലാ സെക്രട്ടറിയേറ്റുകളുടെയും ആജ്ഞയും തിട്ടൂരവും അനുസരിക്കുക മാത്രമാണ് കേരള പോലീസിന്റെ പണി. മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയും എന്ന പഴഞ്ചൊല്ല് അര്‍ത്ഥവത്താക്കുന്ന വിധമാണ് സംസ്ഥാന ഭരണം. സ്വര്‍ണ്ണക്കടത്ത്,കറന്‍സിക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മുഖ്യമന്ത്രിയും കുടുംബവും പ്രതിസ്ഥാനത്താണ്.

ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെ കോടതിയില്‍ നിയമപോരാട്ടം നടത്താന്‍പോലും ധൈര്യമില്ലാത്ത മുഖ്യമന്ത്രിയും പോലീസുമാണ് ഇത്തരം ഓലപാമ്പ് കാട്ടി തന്നെ പേടിപ്പിക്കാന്‍ നോക്കുന്നത്. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെടെയുള്ള തനിക്കെതിരായ കള്ളക്കേസുകളെ വെല്ലുവിളിച്ച് കോടതിയില്‍ താന്‍ നിയമപോരാട്ടം നടത്തുകയാണ്. മടിയില്‍ കനമില്ലെന്ന പരസ്യബോര്‍ഡ് വെച്ചിട്ട് കാര്യമില്ല. അത് പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് വേണ്ടത്. അതിനുള്ള തന്റേടവും ചങ്കൂറ്റവും ഇല്ലാത്ത വ്യക്തിയാണ് ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാദ്ധ്യമങ്ങള്‍ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും 'എന്റെ അനന്തരവന്റെ പേര് കൂടിയേ പറയാന്‍ ബാക്കിയുള്ളു'; മറിയ ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍  (16 minutes ago)

ഏപ്രില്‍ 23ന് പ്രാദേശിക അവധി  (28 minutes ago)

ഹരിദാസിൻ്റെ ഡാൻസാഫിൽ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ!!!!  (54 minutes ago)

പ്രവാസികൾ കരുതിയിരിക്കൂ യുദ്ധത്തിന് പിന്നാലെ മറ്റൊന്ന് കൂടി..വൈകാതെ അന്തരീക്ഷം മാറിമറിയും!! യുഎഇ നിവാസികൾ അറിയാൻ  (56 minutes ago)

വെറിപിടിച്ച് ഇറാഖിൽ തീതുപ്പി ഇറാൻ..വിക്ടോറിയ ബേസ് തകർത്തു ഇസ്രായേലിലേക്കും ഡ്രോണ്‍ വര്‍ഷം വ്യോമപാത അടച്ച് യുഎഇ  (1 hour ago)

പി ജയരാജൻ ശ്യാമളെ എടുത്ത് തോട്ടിൽ കളഞ്ഞു..! അച്ചികൾക്ക് ഒരു സീറ്റ് തീപ്പന്തമായി..!കണ്ണൂരിൽ കലാപം  (1 hour ago)

നടി വീണാ നായര്‍ ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയാകും  (1 hour ago)

ഇടത് നായ കരെ വലിച്ചുക്കീറി കാരായി രാജനെ വെട്ടി രാഹുൽ നോമിനേഷൻ ദിവസം രാഹുലിന്റെ ട്വിസ്റ്റ്..!പിഷാരടി ചിത്രത്തിലെ ഉണ്ടാവില്ല  (1 hour ago)

യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...  (1 hour ago)

അലുവയെ വെട്ടി പിരിത്ത ഈ രണ്ട് പേർക്ക് ആ കണക്ഷൻ കണ്ഫ്യൂഷന് അടിച്ച് പോലീസ് അലുവ അതുൽ കേസിൽ ട്വിസ്റ്റ്  (1 hour ago)

പിണറായി വിജയന് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ ഹാസന്‍  (1 hour ago)

നീയാണ് എന്റെ കുടുംബം തുലച്ചത്...! വീട്ടിലേക്ക് മടങ്ങിയ യുവതിയെ അയൽവാസി വെട്ടി പിരുത്തു കിണറ്റിൽ ചാടി പ്രതി പിന്നാലെ..!  (1 hour ago)

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള  (1 hour ago)

ചാണ്ടി ഉമ്മൻ ഇടഞ്ഞു സതീശനെ വിരട്ടി ചാണ്ടി...! തോന്നിവാസം കാണിച്ചാൽ രാജി കുടുംബത്തിൽ അടിയുണ്ടാക്കിക്കുന്നോ...?!  (1 hour ago)

പ്രേം പഥാരെ' ശില്‍പശാലയുമായി കൊച്ചി ബിനാലെ ആര്‍ട്ട് റൂം...  (1 hour ago)

Malayali Vartha Recommends