ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെത് മോശം ഭാഷയെന്ന് എൽഡിഎഫ് കൺവീനർ; ഗവർണറുടെ സമനില തെറ്റി; അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ രംഗത്ത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെത് മോശം ഭാഷയെന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞു. ഗവർണറുടെ സമനില തെറ്റി എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്. ആഗ്രഹിച്ച എന്തോ നടക്കാതെ പോയി.
ആർഎസ്എസ് സേവകനായി ഗവർണർ മാറിയിരിക്കുന്നു. ആ സ്ഥാനത്തിരിക്കാൻ അദ്ദേഹം യോഗ്യനല്ല. ഇർഫാൻ ഹബീബിനെ തെരുവ് തെണ്ടിയെന്നു വിളിച്ചെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി. വിഴിഞ്ഞം സമരം മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയാണോ എന്ന് സംശയമുണ്ട്. സർക്കാരിന് ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്തുവെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha