ഗവർണ്ണർ ആർ.എസ്.എസ് ആയതിനെതിരെ എവിടെ പരാതി പറയും. ഗവർണറെ നിയമിച്ച രാഷ്ട്രപതിയോടോ? അതോ ശുപാർശ ചെയ്ത കേന്ദ്ര മന്ത്രിസഭയോടോ? ഇനി അഥവാ കോടതിയിൽ പോകാമെന്ന് വെച്ചാൽ അവിടെയും ഉണ്ടാകും 'സംഘി'കളായ ജഡ്ജിമാർ; അപ്പോ പിന്നെ കഴുത കാമം കരഞ്ഞു തീർക്കുന്നത് പോലെ കുറെ രോദിക്കാം; മണ്ടന്മാരായ അണികൾ തൊണ്ട കീറി കൂടെ കരയും എന്നല്ലാതെ പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടാകാൻ പോകുന്നില്ല; വിമർശനവുമായി സന്ദീപ് വാചസ്പതി

ഇനിയെങ്കിലും ഈ പല്ലവി നിർത്താറായില്ലേ? ഗവർണ്ണർ ആർ.എസ്.എസ് ആണ് പോലും. പഞ്ചായത്തംഗം മുതൽ രാജ്യത്തിൻ്റെ പ്രസിഡൻ്റും പ്രധാനമന്ത്രിയും വരെ ആർ.എസ്.എസ്സുകാർ ആയ കാലത്താണ് ഗവർണ്ണർ ആർ.എസ്.എസ് ആണെന്ന് പറഞ്ഞ് നിലവിളിക്കുന്നത്.വിമർശനവുമായി രംഘത്ത വന്നിരിക്കുകയാണ് സന്ദീപ് വാചസ്പതി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇനിയെങ്കിലും ഈ പല്ലവി നിർത്താറായില്ലേ?
ഗവർണ്ണർ ആർ.എസ്.എസ് ആണ് പോലും. പഞ്ചായത്തംഗം മുതൽ രാജ്യത്തിൻ്റെ പ്രസിഡൻ്റും പ്രധാനമന്ത്രിയും വരെ ആർ.എസ്.എസ്സുകാർ ആയ കാലത്താണ് ഗവർണ്ണർ ആർ.എസ്.എസ് ആണെന്ന് പറഞ്ഞ് നിലവിളിക്കുന്നത്. ഗവർണ്ണർ ആർ.എസ്.എസ് ആയതിനെതിരെ എവിടെ പരാതി പറയും. ഗവർണറെ നിയമിച്ച രാഷ്ട്രപതിയോടോ? അതോ ശുപാർശ ചെയ്ത കേന്ദ്ര മന്ത്രിസഭയോടോ? ഇനി അഥവാ കോടതിയിൽ പോകാമെന്ന് വെച്ചാൽ അവിടെയും ഉണ്ടാകും 'സംഘി'കളായ ജഡ്ജിമാർ.
അപ്പോ പിന്നെ കഴുത കാമം കരഞ്ഞു തീർക്കുന്നത് പോലെ കുറെ രോദിക്കാം. മണ്ടന്മാരായ അണികൾ തൊണ്ട കീറി കൂടെ കരയും എന്നല്ലാതെ പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടാകാൻ പോകുന്നില്ല. ഗവർണ്ണർ ആരാണ് എന്നതല്ലല്ലോ വിഷയം അദ്ദേഹം ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി ഉണ്ടോ എന്നതല്ലേ?
മുഖ്യമന്ത്രിയുടെ മുൻ അദ്ധ്യാപകൻ കൂടിയായിരുന്ന എം.എൻ വിജയൻ മാഷ് പറഞ്ഞതേ ഇക്കാര്യത്തിലും പറയാനുള്ളൂ. " കുഴപ്പം പിടിച്ച ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിൽ നിന്ന് ഇറക്കി വിട്ടാലും, ചോദ്യം ക്ലാസിൽ തന്നെ അവശേഷിക്കും." അതുകൊണ്ട് മുഖ്യമന്ത്രി ഉടായിപ്പ് നിലവിളി അവസാനിപ്പിച്ച് ചോദ്യത്തിന് ഉത്തരം പറയണം. അതാണ് മലയാളികൾക്ക് കേൾക്കേണ്ടത്. അല്ലാതെ ഗവർണ്ണറുടെ രാഷ്ട്രീയം ചികയൽ അല്ല.
https://www.facebook.com/Malayalivartha