ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആർ എസ് എസ്സിനെ ക്ഷണിച്ചുവെന്ന ഗുരുതരമായ ചരിത്ര വിരുദ്ധ പരാമർശം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുകയുണ്ടായി; ഇന്ത്യൻ ചരിത്രത്തിൽ അങ്ങനെയൊരു സംഭവം ഇല്ലെന്ന് നരേന്ദ്ര മോദി സർക്കാർ തന്നെ വിവരാവകാശ നിയമപ്രകാരം വ്യക്തമാക്കിയിട്ടുള്ളതാണ്; ഉയർന്ന പദവിയിലിരുന്ന് വസ്തുതാ വിരുദ്ധത പ്രചരിപ്പിച്ച ഗവർണ്ണർ ആ പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം; പൊട്ടിത്തെറിച്ച് കെ സുധാകരൻ എം പി

ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആർ എസ് എസ്സിനെ ക്ഷണിച്ചുവെന്ന ഗുരുതരമായ ചരിത്ര വിരുദ്ധ പരാമർശം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുകയുണ്ടായി. ഇന്ത്യൻ ചരിത്രത്തിൽ അങ്ങനെയൊരു സംഭവം ഇല്ലെന്ന് നരേന്ദ്ര മോദി സർക്കാർ തന്നെ വിവരാവകാശ നിയമപ്രകാരം വ്യക്തമാക്കിയിട്ടുള്ളതാണ്.
ഈ കാര്യത്തിൽ ഗവർണ്ണർ മാപ്പ് പറയണമെന്ന വിമർശനവുമായി കെ സുധാകരൻ എം പി. അദ്ദേഹം പങ്കു വച്ച കുറിപ്പ് ഇങ്ങനെ; ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആർ എസ് എസ്സിനെ ക്ഷണിച്ചുവെന്ന ഗുരുതരമായ ചരിത്ര വിരുദ്ധ പരാമർശം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുകയുണ്ടായി. ഇന്ത്യൻ ചരിത്രത്തിൽ അങ്ങനെയൊരു സംഭവം ഇല്ലെന്ന് നരേന്ദ്ര മോദി സർക്കാർ തന്നെ വിവരാവകാശ നിയമപ്രകാരം വ്യക്തമാക്കിയിട്ടുള്ളതാണ്.
സംഘപരിവാറിൻ്റെ നുണബോംബ് ഫാക്ടറികൾ പടച്ചുണ്ടാക്കുന്ന കഥകൾ പ്രചരിപ്പിക്കുന്നത് ഗവർണർ പദവിക്ക് ഭൂഷണമല്ല.ഉയർന്ന പദവിയിലിരുന്ന് വസ്തുതാ വിരുദ്ധത പ്രചരിപ്പിച്ച ഗവർണ്ണർ ആ പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏതൊക്കെ സംസ്ഥാനത്ത് എത്ര ദിവസം ജാഥ നടത്തണമെന്ന് പറയാൻ പിണറായി വിജയൻ ആരാണ്? കേരളത്തിലാരും BJPക്കെതിരെ പ്രവർത്തിക്കരുതെന്നാണ് പിണറായി പരോക്ഷമായി പറയുന്നത്.
സംഘപരിവാറിനെതിരെ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് ഒരു യാത്ര നടക്കുമ്പോൾ ബിജെപിയുടെ ഏറാൻ മൂളിയായ കേരള മുഖ്യമന്ത്രിക്ക് അസ്വസ്ഥതയുണ്ടാകും. ഇന്ത്യയിൽ ബിജെപിയെ വളർത്താൻ വെള്ളവും വളവുമേകിയ ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ പിൻമുറക്കാരിൽ നിന്ന് ഞങ്ങൾ ബിജെപി വിരുദ്ധത തെല്ലും പ്രതീക്ഷിക്കുന്നില്ല.
നരേന്ദ്രമോദിയുടെ പേര് പറയാൻ പോലും മുട്ടിടിക്കുന്ന പിണറായി വിജയൻ ബിജെപിയെ നേരിടാൻ കോൺഗ്രസ്സിനെ പഠിപ്പിക്കേണ്ട. കേരളത്തിൽ ബിജെപിയുടെ നാവായി സിപിഎം പ്രവർത്തിക്കുന്നത് രാഷ്ട്രീയ കേരളത്തിന് ഒന്നടങ്കം നാണക്കേടാണ്.
"ഭാരത് ജോഡോ യാത്ര" ഇന്ത്യയുടെ ഹൃദയത്തിലൂടെയാണ് കടന്നു പോകുന്നത്. പിണറായി വിജയനെ ഉപയോഗിച്ച് ബിജെപി ഭരിക്കുന്ന കേരളത്തിലൂടെ മാത്രമല്ല, സംഘപരിവാറിൻ്റെ ശക്തികേന്ദ്രങ്ങളിലെല്ലാം തന്നെ കോൺഗ്രസ് കടന്നു ചെന്നിരിക്കും, അതിനെതിരെ പിണറായി വിജയൻ എത്ര വിലപിച്ചാലും!
https://www.facebook.com/Malayalivartha