Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കോൺഗ്രസിനു സവർക്കർ എങ്ങനെയാണോ ഏതാണ്ട് സമാനമാണ് ബിജെപിക്ക് നെഹ്രു; സവർക്കറുടെയോ നെഹ്രുവിന്റേയോ ആശയങ്ങളോട് യോജിപ്പുള്ള ആളല്ല ഞാൻ; ഇരുവരെയും ആശയപരമായി എതിർക്കാം; എന്നാൽ ഇവർ ദേശസ്നേഹികളോ സ്വാതന്ത്ര്യസമര സേനാനികളോ ആയിരുന്നില്ലെന്ന വാദം ചരിത്രത്തോടുള്ള അനാദരവാണ്‌; എന്തുകൊണ്ടാണ് കോൺഗ്രസുകാർക്കോ അനുഭാവികൾക്കോ സവർക്കർ മരിച്ച് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും അദ്ദേഹത്തോട് വിരോധം ഇല്ലാതിരുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരവുമായി ശ്രീജിത്ത് പണിക്കർ

09 OCTOBER 2022 09:56 PM IST
മലയാളി വാര്‍ത്ത

More Stories...

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്കില്ല

ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

സവർക്കർ എന്നു മുതൽക്കാണ് കോൺഗ്രസ്സിന് അനഭിമതൻ ആയതെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് കോൺഗ്രസുകാർക്കോ അനുഭാവികൾക്കോ സവർക്കർ മരിച്ച് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും അദ്ദേഹത്തോട് വിരോധം ഇല്ലാതിരുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ?ഉത്തരവുമായി ശ്രീജിത്ത് പണിക്കർ പങ്കു വച്ച ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

സവർക്കർ എന്നു മുതൽക്കാണ് കോൺഗ്രസ്സിന് അനഭിമതൻ ആയതെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് കോൺഗ്രസുകാർക്കോ അനുഭാവികൾക്കോ സവർക്കർ മരിച്ച് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും അദ്ദേഹത്തോട് വിരോധം ഇല്ലാതിരുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? ഭാരത് ജോഡോ യാത്രയിലെ സവർക്കറുടെ ചിത്രം മായ്ക്കുന്നവർ താഴെപ്പറയുന്ന പ്രസ്താവനകളെയും തള്ളുമോ?

"രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സ്ഥിരതയോടും ദൃഢതയോടും നിലകൊണ്ട പ്രവർത്തകൻ ആയിരുന്നു സവർക്കർ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം ഐതിഹാസികമാണ്." — എസ് രാധാകൃഷ്ണൻ, മുൻ രാഷ്ട്രപതി.

"മഹാനായ വിപ്ലവകാരിയായിരുന്ന സവർക്കർ നമ്മുടെ രാജ്യത്തെ സ്വതന്ത്രമാക്കുന്നതിനായി പ്രവർത്തിക്കാൻ നിരവധി ചെറുപ്പക്കാർക്ക് പ്രചോദനമായി." — സാക്കിർ ഹുസൈൻ, മുൻ രാഷ്ട്രപതി.

"ദേശഭക്തിയും ദേശപ്രേമവും കൊണ്ട് ശോഭിക്കുന്ന നിർഭയനായ ഒരു സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവകാരിയും മാത്രമായിരുന്നില്ല, ഒരു ചിന്തകനും എഴുത്തുകാരനും പ്രഗത്ഭനായ ഒരു സമൂഹ്യ പരിഷ്കർത്താവും കൂടിയായിരുന്നു വീർ സവർക്കർ. തൊട്ടുകൂടായ്മ, ജാതിവ്യവസ്ഥ എന്നീ സാമൂഹ്യ തിന്മകൾക്കെതിരെ വീറോടും നിശ്ചയദാർഢ്യത്തോടും അദ്ദേഹം പൊരുതി. ആ മഹാനായകൻ പ്രദർശിപ്പിച്ച ദേശസ്നേഹത്തിന്റെയും സാമൂഹ്യ പരിഷ്കരണത്തിന്റെയും സ്ഫുരണങ്ങൾ നമ്മുടെ ജീവിതത്തിലും പ്രവൃത്തിയിലും ആവാഹിക്കാൻ നമുക്ക് സാധിച്ചാൽ അദ്ദേഹത്തിന്റെ സ്മരണകൾ നമുക്ക് എന്നേയ്ക്കും നിലനിർത്താം.” — കെ ആർ നാരായണൻ, മുൻ രാഷ്ട്രപതി.

“നിർഭയത്വത്തിന്റെയും ദേശസ്നേഹത്തിന്റെയും പര്യായമായിരുന്നു സവർക്കർ. യഥാർത്ഥ വിപ്ലവകാരിയുടെ അച്ചിൽ വാർത്തെടുക്കപ്പെട്ട സവർക്കറിൽ നിന്നും അസംഖ്യം പേരാണ് പ്രചോദനം ഉൾക്കൊണ്ടത്. മരണം നമ്മുടെ ഇടയിൽ നിന്ന് ഇല്ലാതാക്കിയത് സമകാലിക ഭാരതത്തിലെ മഹത്തായ ഒരു വ്യക്തിത്വത്തെയാണ്." — ഇന്ദിരാ ഗാന്ധി, മുൻ പ്രധാനമന്ത്രി.

“നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് വിപ്ലവവീര്യം നൽകിയ മഹാനായ ദേശസ്നേഹിയായിരുന്നു വീർ സവർക്കർ. അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ ദൃശ്യമാകുന്നത് സാമൂഹ്യ പരിഷ്കരണത്തോടുള്ള പ്രതിബദ്ധതയാണ്. ഇന്ന് നമ്മുടെ രാജ്യത്തിന്റെ ശക്തിക്കും അഭിവൃദ്ധിക്കും ആവശ്യമുള്ളത് അദ്ദേഹത്തെപ്പോലെ ക്രിയാത്മകമായി ഊർജ്ജം ചെലവഴിക്കാൻ കഴിയുന്ന യുവത്വത്തെയാണ്.” — പി വി നരസിംഹ റാവു, മുൻ പ്രധാനമന്ത്രി.

"സവർക്കറുടെ മരണത്തോടെ രാജ്യത്തിനു നഷ്ടപ്പെട്ടത് ബ്രിട്ടീഷുകാർക്കെതിരെ പോരാടുകയും രാജ്യത്തിനു വേണ്ടി മഹത്തായ ത്യാഗം ചെയ്യുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനിയെയാണ്.” — വൈ ബി ചവാൻ, മുൻ ഉപപ്രധാനമന്ത്രി.

"ബ്രിട്ടീഷ് ഭരണത്തിനെതിരെ ധീരോദാത്തവും ത്യാഗോജ്വലവുമായി പൊരുതിയ വിപ്ലവകാരികളുടെ തലമുറയുടെ പ്രതീകമായിരുന്നു സവർക്കർ.” — വസന്ത് റാവു നായിക്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി.

“വീർ സവർക്കറെ പോലുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ അശ്രാന്തപരിശ്രമങ്ങളും ത്യാഗങ്ങളും മൂലമാണ് അധിനിവേശ ഭരണാധികാരികളിൽ നിന്ന് നാം സ്വാതന്ത്ര്യം നേടിയത്.” — കെ വിജയ ഭാസ്കര റെഡ്ഡി, ആന്ധാപ്രദേശ് മുൻ മുഖ്യമന്ത്രി.

"കോൺഗ്രസിനോട് കടുത്ത എതിർപ്പിൽ ആയിരുന്നെങ്കിലും സവർക്കറുടെ ദേശാഭിമാനവും ദേശപ്രേമവും സംശയാതീതമായിരുന്നു. തന്റേതായുള്ളതെല്ലാം അദ്ദേഹം രാജ്യത്തിനു വേണ്ടി ത്യജിച്ചു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മഹത്തായ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം." — ബി എ ഖിംജി, മുൻ അധ്യക്ഷൻ, ബോംബെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി.

ഇവർ ആരുംതന്നെ സവർക്കറുടെ രാഷ്ട്രീയത്തെ അംഗീകരിച്ചിരുന്നവരല്ല. എന്നാൽ അദ്ദേഹത്തെ ആക്ഷേപിച്ചിരുന്നവരും അല്ല. കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങളുടെ കൂട്ടത്തിൽ നിന്നും സവർക്കറെ ഒഴിവാക്കുന്നെങ്കിൽ അത് ന്യായം. എന്നാൽ സവർക്കർ നീക്കം ചെയ്യപ്പെട്ട ബാനറിൽ ഉണ്ടായിരുന്നത് കോൺഗ്രസ് നേതാക്കൾ ആയിരുന്നില്ല; സ്വാതന്ത്ര്യസമര നേതാക്കൾ ആയിരുന്നു.

സവർക്കറുടെ തൊട്ടടുത്ത് കണ്ട ചിത്രത്തിലെ ചന്ദ്രശേഖർ ആസാദ് കോൺഗ്രസ് നേതാവ് ആയിരുന്നില്ലല്ലോ. കോൺഗ്രസിനു സവർക്കർ എങ്ങനെയാണോ ഏതാണ്ട് സമാനമാണ് ബിജെപിക്ക് നെഹ്രു. സവർക്കറുടെയോ നെഹ്രുവിന്റേയോ ആശയങ്ങളോട് യോജിപ്പുള്ള ആളല്ല ഞാൻ. ഇരുവരെയും ആശയപരമായി എതിർക്കാം, നിശിതമായി വിമർശിക്കാം, രാഷ്ട്രീയമായി പ്രതിരോധിക്കാം. എന്നാൽ ഇവർ ദേശസ്നേഹികളോ സ്വാതന്ത്ര്യസമര സേനാനികളോ ആയിരുന്നില്ലെന്ന വാദം അപനിർമ്മിതിയാണ്, ചരിത്രത്തോടുള്ള അനാദരവാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (29 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (40 minutes ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (2 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (2 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (2 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (5 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (5 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (7 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (7 hours ago)

Malayali Vartha Recommends