ഇത് തെമ്മാടിത്തരമാണ്, തോന്നിവാസമാണ്, അധികാര ദുർവിനിയോഗമാണ്, അഴിമതിയാണ്, സ്വജനപക്ഷപാതമാണ്; സത്യപ്രതിജ്ഞാലംഘനമാണ്, മേയർ തൊഴിൽ തട്ടിപ്പുകാരിയാണ്; മേയർക്കെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

മേയര്‍ ആര്യ രാജേന്ദ്രന്‍ വീണ്ടു വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇത്തവണ ഒരു കത്താണ് മേയറെ കുടുക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരസഭയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തിലേക്ക് സിപിഎമ്മുകാരെ ആവശ്യപ്പെട്ടുകൊണ്ട് പാര്‍ട്ടിക്കാണ് മേയർ കത്തയച്ചിരിക്കുന്നത്. കരാര്‍ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് മേയർ കത്തയച്ചിരിക്കുന്നത്.
ഈ കത്താണ് ഇപ്പോൾ മേയർക്ക് നേരെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. മേയറുടെ തൊഴിൽ തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ കേരളത്തിലെ സഞ്ചരിക്കുന്ന "എംപ്ലോയിമെന്റ് എക്സ്ചേഞ്ചാണോ " ?
മേയറുടെ കത്തിനു പിന്നാലെ പാർലമെന്ററി പാർട്ടി സെക്രട്ടറിയുടെ കത്ത്..... ഇത് തെമ്മാടിത്തരമാണ് , തോന്നിവാസമാണ് , അധികാര ദുർവിനിയോഗമാണ് , അഴിമതിയാണ് , സ്വജനപക്ഷപാതമാണ്, സത്യപ്രതിജ്ഞാലംഘനമാണ്. മേയർ തൊഴിൽ തട്ടിപ്പുകാരിയാണ്.
https://www.facebook.com/Malayalivartha