നുണ പരിശോധനയിലൂടെ മാത്രമേ സത്യാവസ്ഥ പുറത്ത് വരൂ; സ്വന്തം ലെറ്റർ പാഡിൽ കത്ത് എഴുതി തൊഴിൽ തട്ടിപ്പിന് നേതൃത്വം നൽകിയ ആര്യ രാജേന്ദ്രൻ മേയർ സ്ഥാനം രാജിവെയ്ക്കണം; കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി

കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. നുണ പരിശോധനയിലൂടെ മാത്രമേ സത്യാവസ്ഥ പുറത്ത് വരൂ. നുണ പരിശോധനക്ക് മേയർ സ്വയം സന്നദ്ധയാവണം.
സ്വന്തം ലെറ്റർ പാഡിൽ കത്ത് എഴുതി തൊഴിൽ തട്ടിപ്പിന് നേതൃത്വം നൽകിയ ആര്യ രാജേന്ദ്രൻ മേയർ സ്ഥാനം രാജിവെയ്ക്കണം. കത്തിന് പിന്നിലെ യഥാർത്ഥ പ്രതികൾ മേയറും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനുമാണ്. മേയറെ മുന്നിൽ നിർത്തി സി.പി.എം കള്ളക്കളി നടത്തുകയാണ്.
സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം കുറ്റവാളികളെ രക്ഷിക്കുന്നതിനും എല്ലാം മൂടി കെട്ടുന്നതിനുമാണ്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ കോർപ്പറേഷനിൽ നടന്ന എല്ലാ താൽക്കാലിക നിയമനങ്ങളെ കുറിച്ചും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha