ഹിറ്റ്ലറും സ്റ്റാലിനും മോളോടോവ് റിബ്ബൺട്രോപ് കരാർ ഒപ്പിട്ട കാലത്ത് ജർമനിയുടെ യുദ്ധത്തെ സാമ്രാജ്യത്വ വിരുദ്ധ യുദ്ധം എന്ന് പ്രകീർത്തിച്ചവരാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർ ; പിന്നീട് സോവിയറ്റ് യൂണിയനെ ജർമനി ആക്രമിച്ചപ്പോൾ മാത്രമാണ് സഖാക്കൾ ഹിറ്റ്ലർ വിരുദ്ധരായത്; നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി

ഹിറ്റ്ലറും സ്റ്റാലിനും മോളോടോവ് റിബ്ബൺട്രോപ് കരാർ ഒപ്പിട്ട കാലത്ത് ജർമനിയുടെ യുദ്ധത്തെ സാമ്രാജ്യത്വ വിരുദ്ധ യുദ്ധം എന്ന് പ്രകീർത്തിച്ചവരാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർ . പിന്നീട് സോവിയറ്റ് യൂണിയനെ ജർമനി ആക്രമിച്ചപ്പോൾ മാത്രമാണ് സഖാക്കൾ ഹിറ്റ്ലർ വിരുദ്ധരായത് . നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഹിറ്റ്ലറും സ്റ്റാലിനും മോളോടോവ് റിബ്ബൺട്രോപ് കരാർ ഒപ്പിട്ട കാലത്ത് ജർമനിയുടെ യുദ്ധത്തെ സാമ്രാജ്യത്വ വിരുദ്ധ യുദ്ധം എന്ന് പ്രകീർത്തിച്ചവരാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർ . പിന്നീട് സോവിയറ്റ് യൂണിയനെ ജർമനി ആക്രമിച്ചപ്പോൾ മാത്രമാണ് സഖാക്കൾ ഹിറ്റ്ലർ വിരുദ്ധരായത് .
1977ൽ ശിവദാസമേനോന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പാലക്കാട് ഗൗഡർ തീയേറ്ററിൽ ഉദ്‌ഘാടനം ചെയ്ത നേതാവിന്റെ പേര് ലാൽ കൃഷ്ണ അദ്വാനി എന്നാണ് . സംഘപരിവാറിനോട് തോളോട് തോൾ ചേർന്നാണ് ആ തെരഞ്ഞെടുപ്പിൽ സിപിഎം പ്രവർത്തിച്ചത് . ആ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിലെ സ്ഥാനാർത്ഥിയുടെ പേര് പിണറായി വിജയൻ എന്നാണ് .
എന്ന് കരുതി ഇക്കാലത്ത് അന്നത്തെ നിലപാടിന്റെ അടിസ്ഥാനത്തിൽ സഹകരിക്കാൻ ആർക്കും കഴിയില്ല . കെ. സുധാകരനും അക്കാലത്ത് സംഘടനാ കോൺഗ്രസ്സിലൂടെ ജനതാ പാർട്ടിയിൽ എത്തിയ ആളാണ് . ജനതാ പാർട്ടിയുടെ സംഘടനാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ അധ്യക്ഷനാവാനുള്ള മത്സരത്തിൽ കെജി മാരാർക്കെതിരെ കെ സുധാകരൻ മത്സരിച്ചു . മാരാർ ജി ജയിച്ചു . 1980 ൽ കെ സുധാകരൻ എടക്കാട് മത്സരിച്ചത് സംസ്ഥാന തെരഞ്ഞെടുപ്പ് കൺവീനർ ആയിരുന്ന കെ രാമൻ പിള്ളയുടെ നിർദ്ദേശത്തെ തുടർന്നാണ് . പറയുമ്പോൾ എല്ലാം പറയണമല്ലോ . എസ് രാമചന്ദ്രൻ പിള്ള കായംകുളത്ത് ആർ എസ് എസ് ശാഖാ ശിക്ഷക് ആയിരുന്നു .
https://www.facebook.com/Malayalivartha