സുരേഷ് ഗോപി ആ കാര്യങ്ങളൊന്നും തന്നോട് സംസാരിക്കാറില്ല; ഇനി ബിജെപിക്കായി ഞാൻ മത്സരിക്കില്ല; തുറന്നടിച്ച് ഭീമൻ രഘു
ഭീമൻ രഘു ബിജെപിക്ക് വേണ്ടി മത്സര രംഗത്ത് ഇറങ്ങിയിരുന്നു. ഇപ്പോൾ ഇതാ താൻ ഇലക്ഷനിൽ നിന്ന് അതിനെക്കുറിച്ചും ഇനി ഇലക്ഷനിൽ നിൽക്കുമോ എന്നതിനെക്കുറിച്ച് നല്ല മത്സ് തുറന്നിരിക്കുകയാണ്. സംവിധാനം ചെയ്ത ചാണ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വന്നപ്പോഴാണ് അദ്ദേഹം ഇലക്ഷനിൽ നിന്ന് അതിനെപ്പറ്റിയുള്ള കാര്യങ്ങൾ കൂടി മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം;
അതേസമയം ചെറുപ്പം മുതലേ ആര്.എസ്.എസ് ആശയങ്ങളോട് യോജിപ്പ് ഉണ്ടായിരുന്നുവെങ്കിലും നരേന്ദ്രമോഡിയുടെ വ്യക്തിപ്രഭാവം കൊണ്ടാണ് സ്ഥാനാര്‍ത്ഥിയായത് എന്നദ്ദേഹം പറഞ്ഞിരുന്നു . തെരഞ്ഞെടുപ്പ് സമയത്ത് വിജയിക്കുമെന്ന കടുത്ത ആത്മവിശ്വാസമായിരുന്നു ഭീമന് രഘു പ്രകടിപ്പിച്ചിരുന്നത്.
സ്ഥാനാര്‍ത്ഥിയായതില്‍ അന്ന് ഏറെ സന്തോഷിച്ചിരുന്നു . തനിക്ക് അന്നു കിട്ടിയ വോട്ടുകളില്‍ ഏറെയും സൗഹൃദ വോട്ടുകളായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പത്തനാപുരത്ത് എല്‍ഡിഎഫിനു വേണ്ടി ഗണേശ് കുമാറും യു.ഡി.എഫിനു വേണ്ടി നടന് ജഗദീഷുമാണ് മത്സരിച്ചത്.സെലിബ്രിറ്റികളായിരുന്നു തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തുരുപ്പ് ചീട്ടുകള്‍. ക്രിക്കറ്റ് താരം ശ്രീശാന്തും സിനിമ രംഗത്ത് നിന്നുളള ഭിമന് രഘുവും രാജസേനനും ഒക്കെ ആയിരുന്നു അതിലെ പ്രമുഖര്‍ എന്നതാണ് ശ്രദ്ധേയമായ കാര്യം .
https://www.facebook.com/Malayalivartha