യുവാക്കൾ, സ്ത്രീകൾ, പിന്നാക്കക്കാർ എന്നിവരെ ശാക്തീകരിക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്; അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രം 10 ലക്ഷം കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്; രാജ്യത്തെ വൻ വളർച്ചയിലേക്ക് നയിക്കാനുള്ള പദ്ധതികളുമായി നിർമ്മലാ സീതാരാമൻ്റെ അഞ്ചാം ബജറ്റ്; ബജറ്റിനെ കുറിച്ച് സന്ദീപ് വാചസ്പതി
രാജ്യത്തെ വൻ വളർച്ചയിലേക്ക് നയിക്കാനുള്ള പദ്ധതികളുമായി നിർമ്മലാ സീതാരാമൻ്റെ അഞ്ചാം ബജറ്റ്. ബജറ്റിനെ കുറിച്ച് നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
രാജ്യത്തെ വൻ വളർച്ചയിലേക്ക് നയിക്കാനുള്ള പദ്ധതികളുമായി നിർമ്മലാ സീതാരാമൻ്റെ അഞ്ചാം ബജറ്റ്. യുവാക്കൾ, സ്ത്രീകൾ, പിന്നാക്കക്കാർ എന്നിവരെ ശാക്തീകരിക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രം 10 ലക്ഷം കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്. സൗജന്യങ്ങൾ വാരിക്കോരി നൽകി കയ്യടി നേടുന്നതല്ല സർക്കാർ നയമെന്ന് വ്യക്തം. മറിച്ച് ജനങ്ങളുടെ ജീവിത ഭാരം കുറയ്ക്കലാണ് ലക്ഷ്യം.
സാധാരണക്കാരുടെ നികുതി ഭാരം കുറച്ചതോടെ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങൾക്കും പ്രയോജനം ലഭിക്കും. 7 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് സാധാരണക്കാർ ഇനി നികുതി നൽകേണ്ട. 9 ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർ ആകെ 45,000 രൂപ നികുതിയായി നൽകിയാൽ മതിയാകും. പ്രൊഫഷണലുകൾ ഇനി മുതൽ 50 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ട. ബാറ്ററിയുടെ നികുതി കുറച്ചതോടെ ഇലക്ട്രിക് കാറുകളുടെ വില കുറയും. റെയിൽവേയ്ക്ക് 2.4 ലക്ഷം കോടി എന്ന സർവ്വകാല റെക്കോർഡ് തുക മാറ്റി വെച്ചതോടെ രാജ്യത്തെ പൊതുഗതാഗതം കൂടുതൽ മെച്ചപ്പെടുമെന്ന് ഉറപ്പായി.
നിർമ്മിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മൂന്ന് കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത് ഭാവിയിലേക്കുള്ള കരുതൽ ആയി. സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്ക് 3 കോടി വരെ നികുതി ഇളവ് അനുവദിച്ചത് സംരഭകർക്ക് ആശ്വാസമായി. മൊത്തത്തിൽ ഞെരുക്ക കാലത്തും കുതിപ്പിനുള്ള ഇന്ധനമായി ബജറ്റ്. സാധാരണക്കാരെ കരുതുന്ന ബജറ്റ് അവതരിപ്പിച്ച മോദി സർക്കാരിനും ധനമന്ത്രിക്കും അഭിനന്ദനങ്ങൾ.
https://www.facebook.com/Malayalivartha