Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

നാട്ടില്‍ നടക്കുന്ന പരിപാടികള്‍ക്കെല്ലാം എംഎല്‍എമാരുടെയോ, സംഘാടക സമിതിയുടെയോ ആവശ്യപ്രകാരം ഫണ്ട് നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങളെ നിര്‍ബന്ധിക്കുന്ന സ്ഥിതിയുണ്ട്. ഫണ്ട് കുറവായതിനാല്‍ അവശ്യ ക്ഷേമപദ്ധതികള്‍ പോലും മുടങ്ങുമ്പോഴാണു തദ്ദേശവകുപ്പിന്റെ ഉത്തരവുകളുടെ പേരില്‍ സംഭാവന നല്‍കേണ്ടിവരുന്നത്.

03 FEBRUARY 2023 01:21 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

ഭരണത്തിലിരിക്കുന്നതുകൊണ്ട് സിപിഎം ന് കാലാകാലങ്ങളില്‍ സമരം ചെയ്യാന്‍ വിഷയ ദാരിദ്ര്യമുണ്ട്. അതു കൊണ്ട് പലവിധ ഫെസ്റ്റുകള്‍, ആഘോഷങ്ങള്‍, മേളകള്‍ എന്നിവ നടത്തി പൊതുസമൂഹത്തില്‍ നിറഞ്ഞു നില്ക്കാനുള്ള നയമാണ് നടത്തുന്നത്. പരിപാടിയില്‍ സര്‍ക്കാരിന്റെ നേബലു കൂടി ഉള്‍പ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ ഫണ്ടും ഉപയോഗിക്കാം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ആവശ്യത്തിലേറെ പിരിക്കുകയുമാകാം. കൂടാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മേളകളുടെ തലപ്പത്തെത്തുന്നതു കൊണ്ട് നാട്ടിലെ പിരിവിന്റെ കണക്ക് പുറത്തു വരാറുമില്ല. മാഫിയകളില്‍ നിന്നും പിരിക്കുന്ന പണവും പുറത്തു പറയാറില്ല. പരിപാടിയെല്ലാം സര്‍ക്കാര്‍ ചിലവില്‍ നടക്കുകയും ചെയ്യും.

തനതു ഫണ്ടു കുറവായതിനാല്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും ജനപ്രതിനിധികളുടെ ഓണറേറിയവും നല്‍കാന്‍ പല പഞ്ചായത്തുകളും ബുദ്ധിമുട്ടുമ്പോഴാണ്, പഞ്ചായത്തുകള്‍ക്കു മേല്‍ സംഭാവനകളുടെ ഭാരം കൂടി സര്‍ക്കാര്‍ അടിച്ചേല്‍പിക്കുന്നത്. നാട്ടില്‍ നടക്കുന്ന പരിപാടികള്‍ക്കെല്ലാം എംഎല്‍എമാരുടെയോ, സംഘാടക സമിതിയുടെയോ ആവശ്യപ്രകാരം ഫണ്ട് നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങളെ നിര്‍ബന്ധിക്കുന്ന സ്ഥിതിയുണ്ട്. ഫണ്ട് കുറവായതിനാല്‍ അവശ്യ ക്ഷേമപദ്ധതികള്‍ പോലും മുടങ്ങുമ്പോഴാണു തദ്ദേശവകുപ്പിന്റെ ഉത്തരവുകളുടെ പേരില്‍ സംഭാവന നല്‍കേണ്ടിവരുന്നത്.

പാലക്കാട് തൃത്താലയില്‍ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തിന് സംസ്ഥാനത്തെ പഞ്ചായത്തുകള്‍ 30000, ബ്ലോക്ക് പഞ്ചായത്തുകള്‍ 70000, ജില്ലാ പഞ്ചായത്തുകള്‍ 2 ലക്ഷം, മുനിസിപ്പാലിറ്റികള്‍ ഒന്നേകാല്‍ ലക്ഷം, കോര്‍പറേഷനുകള്‍ 5 ലക്ഷം എന്നിങ്ങനെ നല്‍കാനാണു നിര്‍ദേശം. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'സ്വയംവരം' എന്ന ചിത്രത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷത്തിനു പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ 5000 രൂപ വീതം നല്‍കണമെന്ന ഉത്തരവ് വിവാദമായിരുന്നു.

തെരുവുനായ ആക്രമണത്തിനു പരിഹാരം തേടി പഞ്ചായത്ത് അസോസിയേഷന്‍ നല്‍കിയ കേസ് നടത്താന്‍ തദ്ദേശസ്ഥാപനങ്ങളില്‍നിന്നു 3000 രൂപ വീതം പിരിച്ചു. കാസര്‍കോട് കയ്യൂരില്‍ നടന്ന കയ്യൂര്‍ ഫെസ്റ്റിനു വേണ്ടി കണ്ണൂര്‍, കാസര്‍കോട് ജില്ലാ പഞ്ചായത്തുകള്‍ നല്‍കിയത് ഒന്നരലക്ഷം രൂപ വീതം. ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും ഒരു ലക്ഷം വീതവും പഞ്ചായത്തുകള്‍ 50,000 വീതവും നല്‍കി. തോന്നയ്ക്കല്‍ സാംസ്‌കാരിക സമിതിയുടെ വാര്‍ഷികാഘോഷത്തിനു തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്കു നിശ്ചയിച്ച ക്വോട്ട 25000 രൂപ വീതമാണ്. കൊല്ലത്ത് ടെക്‌നിക്കല്‍ സ്‌കൂള്‍ ശാസ്ത്രമേളയ്ക്കായി പഞ്ചായത്തുകള്‍ 10000 വീതവും നഗരസഭകള്‍ 20000 വീതവും നല്‍കി. തേഞ്ഞിപ്പലത്തു നടന്ന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേളയ്ക്കു മലപ്പുറത്തു നിന്നും കൊടുങ്ങല്ലൂരില്‍ നടന്ന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോല്‍സവത്തിനു തൃശൂരില്‍നിന്നും ഇതുപോലെ സംഭാവന പിരിച്ചു.

മങ്കടയിലും കൊണ്ടോട്ടിയിലും പൊന്നാനിയിലും ഉപജില്ലാ കലോല്‍സവങ്ങള്‍ക്ക്, ഉപജില്ലകള്‍ക്കു കീഴിലെ തദ്ദേശസ്ഥാപനങ്ങള്‍ 25000 രൂപ മുതല്‍ 50000 രൂപ വരെ നല്‍കി. കോട്ടൂര്‍ പഞ്ചായത്താണു കോട്ടൂര്‍ ഫെസ്റ്റ് നടത്തിയതെങ്കിലും കോഴിക്കോട്ടെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളും 15000 രൂപ വീതം നല്‍കേണ്ടിവന്നു. മലപ്പുറത്തെ ഒരു കലാപഠനകേന്ദ്രത്തിനു കെട്ടിടം നിര്‍മിക്കാന്‍ ജില്ലയിലെ പഞ്ചായത്തുകള്‍ 10000 രൂപ വീതവും നഗരസഭകള്‍ 20000 രൂപ വീതവും നല്‍കി. പൊന്നാനി മണ്ഡലത്തിലെ ഓണാഘോഷത്തിന് പഞ്ചായത്തുകള്‍ ഒരു ലക്ഷവും നഗരസഭകള്‍ 3 ലക്ഷവും നല്‍കി. അടൂരിലെ ചലച്ചിത്രമേളയ്ക്ക് നഗരസഭ ഒരുലക്ഷവും എം.ജി.സോമന്‍ ഫൗണ്ടേഷന്റെ കലാപരിപാടിക്കു തിരുവല്ല നഗരസഭ 3 ലക്ഷവും നല്‍കി. വെള്ളായണി കായലിലെ ജലോല്‍സവത്തിന് സംഘാടകര്‍ ആവശ്യപ്പെട്ടതനുസരിച്ച് 50000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ തദ്ദേശസ്ഥാപനങ്ങള്‍ നല്‍കി.

ആവശ്യത്തിനു ഫണ്ടില്ലാത്തതു കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത 68 പഞ്ചായത്തുകള്‍ സംസ്ഥാനത്തുണ്ടെന്നു തദ്ദേശവകുപ്പ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പഞ്ചായത്തുകള്‍ക്ക് ആകെ 10 കോടി രൂപയും നഗരസഭകള്‍ക്ക് ആകെ 5 കോടി രൂപയും ഗ്യാപ് ഫണ്ട് ആയി സര്‍ക്കാര്‍ വകയിരുത്തിയെങ്കിലും എല്ലാ പഞ്ചായത്തുകള്‍ക്കും ഫണ്ട് ലഭിച്ചിട്ടില്ല. വല്ലാതെ ഞെരുങ്ങുന്നതിനിടയിലാണു സംഭാവനപ്പൂരം. സംഭവമപൂരത്തിന്റെ പേരില്‍ തദ്ദേശ വകുപ്പുകള്‍ കൂടെകൂടെ ഇറക്കുന്ന ഉത്തരവുകള്‍ അനുസരിക്കാത്ത പഞ്ചായത്തുകള്‍ക്ക് അനുവദിച്ചിട്ടുള്ള ഫണ്ടുകള്‍ പോലും വെട്ടിക്കുറച്ചിരിക്കുകയാണ്. പഞ്ചായത്തുകള്‍ക്ക് അവിടത്തെ ദൈനംദിന കാര്യങ്ങള്‍ നോക്കാന്‍ കഴിയാതെ സര്‍ക്കാര്‍, എംഎല്‍എ പരിപാടികള്‍ക്കായി വേദി ഒരുക്കലും സംഘാടനവുമായി നടക്കേണ്ട അവസ്ഥയാണ്.
 
പാര്‍ട്ടിയേയും പാര്‍ട്ടിക്കാരേയും സംര്കഷിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതിന് പുറമേ അബ്കാരി, ക്വാറി, മയക്കുമരുന്ന് മാഫിയ എന്നിവരില്‍ നിന്നും കാലാകാലാങ്ങളില്‍ പിരിക്കുന്ന തുകയ്ക്ക് ഒരിടത്തും കണക്ക് സൂക്ഷിക്കാറില്ല. മാസപ്പടി നല്കുന്ന ബാര്‍ , ക്വാറി മുതലാളിമാരുമുണ്ട്. പിരിക്കുന്ന പണമൊന്നും പാര്‍ട്ടിയുടെയോ , പൊതുപരിപാടികളുടെയോ ആവശ്യത്തിന് ഉപോയഗിക്കാറില്ല. മറിച്ച് പിരിവെടുക്കുന്ന ഘടകങ്ങള്‍ തന്നെ വീതിച്ചെടുക്കുന്ന പതിവാണ്. പിരിവ് കൊണ്ട് പൊറുതിമുട്ടി ജനങ്ങള്‍ പലയിടത്തും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും സര്‍ക്കാരിനോ സിപിഎമ്മിനോ യാതൊരു കൂസലുമില്ലെന്നതാണ് മറ്റൊരു വസ്തുത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (36 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (2 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (2 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (3 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (4 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (4 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends