വണ്ടിപ്പെരിയാറിലും വാളയാറിലും നടന്ന പീഡനങ്ങളില്‍ പിണറായി സര്‍ക്കാര്‍ പീഡകരോടൊപ്പം നിന്നതിന്റെ തുടര്‍ച്ചയാണിത്; തിജീവിതയോടൊപ്പം നിന്ന സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ അനിത പിബിയെ ഇടുക്കിയിലേക്കും ചീഫ് നഴ്‌സിംഗ് ഓഫീസര്‍, നഴ്‌സിംഗ് സൂപ്രണ്ട് എന്നിവരെ ജില്ലയക്ക് പുറത്തേക്കും സ്ഥലംമാറ്റിയ നടപടി പിണറായി സര്‍ക്കാര്‍ പീഡകരോടൊപ്പമാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി

കേരള മനഃസാക്ഷിയെ ഞെട്ടിപ്പിച്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനകേസില്‍ അതിജീവിതയോടൊപ്പം നിന്ന സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ അനിത പിബിയെ ഇടുക്കിയിലേക്കും ചീഫ് നഴ്‌സിംഗ് ഓഫീസര്‍, നഴ്‌സിംഗ് സൂപ്രണ്ട് എന്നിവരെ ജില്ലയക്ക് പുറത്തേക്കും സ്ഥലംമാറ്റിയ നടപടി പിണറായി സര്‍ക്കാര്‍ പീഡകരോടൊപ്പമാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വണ്ടിപ്പെരിയാറിലും വാളയാറിലും നടന്ന പീഡനങ്ങളില്‍ പിണറായി സര്‍ക്കാര്‍ പീഡകരോടൊപ്പം നിന്നതിന്റെ തുടര്‍ച്ചയാണിത്.
അതിജീവിതയെ മൊഴിമാറ്റാന്‍ 5 പേര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തിയത് അനിതയുടെ നിരുത്തരവാദിത്വംമൂലമാണ് എന്നു ചൂണ്ടിക്കാട്ടിയാണ് പിണറായി സര്‍ക്കാര്‍ അനിതയ്‌ക്കെതിരേ നടപടി എടുത്തത്. എന്നാല്‍ അനിതയുടെ റിപ്പോര്‍ട്ട് മൂലമാണ് ഈ 5 പേര്‍ക്കെതിരേ നടപടി ഉണ്ടായത് എന്നതാണ് വാസ്തവം. ഭരണപക്ഷവുമായി അടുത്ത ബന്ധമുള്ള ഇവരില്‍ ചിലരും നഴ്‌സിംഗ് യൂണിയന്‍ ജില്ലാ സെക്രട്ടറിയും അനിതയെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുകയുമാണ്. ഇതിനെതിരേ പരാതി നല്കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല.
തൈറോയിഡ് ശസ്ത്രക്രിയക്കുശേഷം ഐസിയുവില്‍ കിടന്ന പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജിലെ അറ്റന്‍ഡര്‍ പീഡിപ്പിച്ച മൃഗീയമായ സംഭവത്തെയാണ് പിണറായി സര്‍ക്കാര്‍ തേച്ചുമാച്ചു കളയാന്‍ ശ്രമിക്കുന്നത്. കേരളത്തിലെ സ്ത്രീജനങ്ങളുടെ മുന്നില്‍ ഈ വിഷയം സമരാഗ്നി ജാഥയില്‍ കെപിസിസി അവതരിപ്പിക്കും. പ്രായമായ രോഗികളായ മാതാപിതാക്കളും പത്താംക്ലാസില്‍ പഠിക്കുന്ന മകനും അനിതയുടെ സംരക്ഷണത്തിലാണ്. ഈ സാഹചര്യത്തില്‍ അനിതയുടെ ഇടുക്കിയിലേക്കുള്ള സ്ഥലംമാറ്റം അടിയന്തരമായി റദ്ദു ചെയ്യണം. അവര്‍ നടത്തുന്ന പോരാട്ടത്തെ അംഗീകരിക്കാന്‍ തയാറാകണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha