കെഎസ്ആർടിസി എംഡിയുമായി യാതൊരു പ്രശ്നവും ഇല്ല; ബിജു പ്രഭാകർ അവധിയിൽ പോയത് 10 ദിവസത്തേക്ക് മാത്രമാണ്; തുറന്നടിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

കെഎസ്ആർടിസി എംഡിയുമായി യാതൊരു പ്രശ്നവും ഇല്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ബിജു പ്രഭാകർ അവധിയിൽ പോയത് 10 ദിവസത്തേക്ക് മാത്രമാണ് വ്യക്തിപരമായി അദ്ദേഹത്തോട് യാതൊരു പ്രശ്നവുമില്ല വളരെ വർഷം മുൻപ് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്.
10 ദിവസത്തെ ലീവ് എടുത്തത് വ്യക്തിപരമായ ചില കാര്യങ്ങൾക്ക് വേണ്ടിയിട്ടാണ് . ആ കാര്യവും തനിക്ക് അറിയാം. അതെന്താണ് എന്ന് ഞാൻ പറയുന്നില്ല . ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല എല്ലാ പ്രശ്നവും തീർത്ത് കെഎസ്ആർടിസി ജീവനക്കാരെ ഒന്നിച്ചു നിർത്തി നല്ല നിലയിൽ മുന്നോട്ടുപോകുമെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു.
അതേസമയം കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്, ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി എന്നാണ് വിവരം പുറത്ത് വന്നത് . ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് നീക്കം എന്നായിരുന്നു വിവരം . ഗതാഗത സെക്രട്ടറി സ്ഥാനവും അദ്ദേഹം ഒഴിഞ്ഞേക്കും എന്നും വിവരം വന്നു.
മുഖ്യമന്ത്രി പിണറായി വിജയനാണ്, ഇതില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. ഗതാഗതമന്ത്രിയായി കെ.ബി. ഗണേഷ് കുമാര്‍ എത്തിയപ്പോള്‍ മുതല്‍ ബിജു പ്രഭാകറുമായി നയപരമായ വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. എങ്കിലും അദ്ദേഹം എംഡി സ്ഥാനത്തു തുടരുകയായിരുന്നു. കെഎസ്ആര്‍ടിസി വിഷയങ്ങളില്‍ ഗണേഷ് കുമാര്‍ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ അത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha