സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ; ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സർക്കാർ തെളിയിച്ചതായി വി.മുരളീധരൻ എംഎൽഎ

കമ്യൂണിസ്റ്റ് ചരിത്രകാരൻമാർ പഠിപ്പിച്ച കള്ളം മാത്രം പഠിപ്പിക്കണം എന്ന് വാശി പിടിക്കരുതെന്നും , കേരളത്തിലെ സർക്കാരിന് ഇച്ഛാശക്തിയില്ലെന്നും വി.മുരളീധരൻ എംഎൽഎ . സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണ്. നരേന്ദ്രമോദി സർക്കാർ അതാണ് തെളിയിച്ചു കൊണ്ടിരിക്കുന്നത്.
ദേശീയ അധ്യാപക പരിഷത്ത് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക ദിനമായ ഇന്നലെ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ .
അധ്യാപകർ ആദരിക്കപ്പെടേണ്ട ദിവസം ദേശീയ അധ്യാപക പരിഷത്തിന് ഇത്തരമൊരു ധർണ നടത്തേണ്ടി വന്ന സാഹചര്യം ഖേദകരമാണ്.ന്യായമായ ആവശ്യങ്ങൾ എൽഡിഎഫും യുഡിഎഫും നടപ്പാക്കതാതിനാലാണ് ഈ സാഹചര്യം ഉണ്ടായത്.എൽഡിഎഫ് സർക്കാർ സമയത്ത് ശമ്പള കമ്മിഷൻ വച്ചില്ല.
അത് നീട്ടിക്കൊണ്ടുപോയി, അധികാരം പോവും മുമ്പ് ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചു. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുമായാണ് കഴിഞ്ഞ സർക്കാർ ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചതെന്നാണ് വി.ഡി. സതീശൻ പറഞ്ഞു.
https://www.facebook.com/Malayalivartha

























