നാട്ടിൽ നിന്നും അബുദാബിയിൽ തിരിച്ചെത്തിയ നവവരൻ കുളിമുറിയിൽ ഷോക്കേറ്റ് മരിച്ച നിലയിൽ
മലയാളി യുവാവ് അബുദാബിയിലെ അൽഐനിൽ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ പുത്തനത്താണി അതിരുമട ചക്കാലക്കുന്ന് വീട്ടിൽ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് അലി(26)യാണ് ഷോക്കേറ്റ് മരിച്ചത്. കുളിമുറിയല്‍ വെച്ച് വൈദ്യുതാഘാതമേറ്റതാണ് മരണകാരണമെന്നാണ് അറിയുന്നത്.
കുളിക്കാന്‍ കയറിയ യുവാവ് ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതായതോടെ നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലൈ നാലിനായിരുന്നു മുഹമ്മദ് അലിയുടെ വിവാഹം. നേരത്തെ ഖത്തറിലും ജോലി ചെയ്തിരുന്ന മുഹമ്മദ് അലി മൂന്ന് വർഷം മുൻപാണ് യുഎഇയിലെത്തിയത്.
https://www.facebook.com/Malayalivartha