സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കക്കാഴം സ്വദേശി കമ്പിവളപ്പിൽ അബൂബക്കർ നൗഷാദ് (51) ആണ് മരിച്ചത്. ദാവാദ്മിയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള സാജിറിലെ കൃഷി തോട്ടത്തിനോട് ചേര്‍ന്നുള്ള താമസസ്ഥലത്തായിരുന്നു ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം ഉണ്ടായിരുന്നു. അതേസമയം നൗഷാദ് നാലു ദിവസം മുൻപാണ് മരിച്ചത്. സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ദവാദ്മി ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തുകയുമായിരുന്നു. അബൂബക്കര്‍- റാവിയത്ത് ദമ്പതികളുടെ മകനാണ് ഇദ്ദേഹം. ഭാര്യ: ലൈല, മക്കൾ: നൗഫിന്, നഹിന്
https://www.facebook.com/Malayalivartha