പ്രവാസി മലയാളികൾക്ക് ആശ്വാസമായി എമിറേറ്റ്സ് എയര്‍ലൈന്‍സ് ; ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ വന്‍ ഇളവ്
ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ വന്‍ ഇളവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. എയര്‍ ഇന്ത്യ അടക്കമുള്ള മറ്റു വിമാനങ്ങളില്‍ നിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് ആനുകൂല്യവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ് മുന്നോട്ട് വന്നിരിക്കുന്നത്.
കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ഇക്കണോമി ക്ലാസ്സില്‍ കുറഞ്ഞ നിരക്കിലുള്ള വണ്‍വേ ടിക്കറ്റ് ലഭ്യമാകും. ഇവിടേക്കുള്ള ടിക്കറ്റ് നിരക്ക് നേര്‍പകുതിയായി. ഈ മാസം പന്ത്രണ്ടുവരെ ബുക്കു ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. സെപ്റ്റംബര്‍ 30 വരെ ഈ നിരക്കില്‍ യാത്ര ചെയ്യാം
കൊച്ചിയിലേക്ക് ഈ മാസം യാത്ര ചെയ്യുന്നതിന് 1100 ദിര്‍ഹവും അടുത്തമാസം 500 ദിര്‍ഹവുമാണ്. തിരുവനന്തപുരത്തേക്ക് ഈ മാസം 800 ദിർഹം അടുത്തമാസം 550 ദിര്‍ഹം. ഹൈദരാബാദിലേക്ക് ഈ മാസം 700 ദിര്‍ഹം അടുത്തമാസം 550 ദിർഹം. ബെംഗളുരു ഈ മാസം 900 ദിര്‍ഹം അടുത്തമാസം 560. എന്നാല്‍ ചെന്നൈയിലേക്ക് ഈ മാസം മാത്രമാണ് യാത്രാനിരക്ക് കുറവുള്ളത് 570 ദിര്‍ഹത്തിന് പോകാം. അടുത്തമാസമാസം ഇത് 710 ദിര്‍ഹമായി ഉയരും.
https://www.facebook.com/Malayalivartha