അവധി ദിനം ആഘോഷിക്കാൻ സുഹൃത്തുക്കളുമൊരുമിച്ച് കറങ്ങാനിറങ്ങി; നീന്തൽ കുളത്തിൽ കുളിക്കാനിറങ്ങിയ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
ദുബായിൽ പ്രവാസി മലയാളിയെ നീന്തൽ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറിയനാട് നാക്കോലക്കല്‍ ഉരുളിപ്പുറത്ത് മെല്വിന് ഭവനില്‍ മാത്യു ഏബ്രഹാം വല്‍സമ്മ മാത്യു ഏബ്രഹാം ദമ്പതികളുടെ മകൻ മെല്വിന് മാത്യു (28) ആണ് മുങ്ങി മരിച്ചത്.
ദുബയിലെ അല്‍ ഫുഫ്ത്തേല് കമ്പനിയില്‍ മൂന്നു വര്‍ഷമായി എന്‍ജിനിയറായി ജോലി ചെയ്തുവരുകയായിരുന്നു ഇദ്ദേഹം. രണ്ടു വര്‍ഷം മുന്‍പ് ആണ് മാത്യു വിവാഹിതനായത്. എന്‍ജിനിയറിംഗ് ബിരുദധാരിയായ ഭാര്യ നിഷയും ദുബായില്‍ മെല്വിനോടൊപ്പമായിരുന്നു. അവധി ദിനമായ ഇന്നലെ സുഹൃത്തുക്കളായ മറ്റ് മൂന്ന് കുടുംബങ്ങളോടൊപ്പം ടൂറിന് പുറപ്പെട്ടതാണ്. നീന്തല്‍കുളത്തില്‍ കുളിക്കാന്‍ ഇറങ്ങവേ ആയിരുന്നു അപ്രതീക്ഷിത അപകടം. ഏക സഹോദരന്. വിമല്‍ മാത്യു. സംസ്കാരം പിന്നീട്.
https://www.facebook.com/Malayalivartha