അബുദാബിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വാഹനാപകടം; ഏഷ്യക്കാരൻ യുവാവിന് ദാരുണാന്ത്യം
അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ ഏഷ്യക്കാരനായ യുവാവ് മരിച്ചു. മുസഫ വ്യവസായ മേഖല പതിനൊന്നില്‍ ഞായറാഴ്ച രാവിലെ ബസും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.
മൃതദേഹം ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനമോടിക്കുമ്പോൾ കൂടുതല്‍ ശ്രദ്ധ വേണമെന്നും മതിയായ കാരണമില്ലാതെ റോഡിന് മദ്ധ്യേ വാഹനം നിര്‍ത്തരുതെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ ഡോ അബ്ദുല്ല അല്‍ സുവൈദി അറിയിച്ചു.
https://www.facebook.com/Malayalivartha