റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി നിര്യാതനായി
റിയാദിൽ പ്രവാസി മലയാളി മരണപ്പെട്ടു. മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്പ് കാമ്പ്രം പള്ളിക്കു സമീപം പാലുളളി മുഹമ്മദ്കുട്ടിയുടെ മകന് മുഹമ്മദ് ശഫീല്‍ (25) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
ഇദ്ദേഹം നാല് വര്‍ഷമായി റിയാദിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്ത വരികയായിരുന്നു. ഏഴ് മാസം മുൻപ് ആണ് ഇദ്ദേഹം അവസാനമായി നാട്ടിലെത്തിയത്. മാതാവ്: ഖദീജ. സഹോദരങ്ങള്‍: മുഹമ്മദ് ശാദുലി, ശംസീന. ജനാസ നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കെ.എം.സി.സി നേതാവ് തെന്നല മൊയ്തീന്‍കുട്ടി രംഗത്തുണ്ട്.
https://www.facebook.com/Malayalivartha