സ്പോണ്‍സറുടെ സ്ഥാപനത്തില്‍ മാര്‍ബിള്‍ ഇറക്കവേ അപകടം; പ്രവാസി മലയാളിക്കും രണ്ടു പാക് സ്വദേശികൾക്കും ദാരുണാന്ത്യം
റിയാദിൽ പ്രവാസി മലയാളിയും രണ്ടു പാക് സ്വദേശികളും ജോലിയ്ക്കിടെ മാര്‍ബിള്‍ തലയില്‍ വീണ് മരണപ്പെട്ടു. കല്പറ്റ മടക്കിമല സ്വദേശിയും ചോമയില്‍ ബീരാന് - നബീസയുടെയും മകനായ ജാഫര്‍ ഷരീഫും (35) ഉം പാക്ക് സ്വദേശികളായ യുവാക്കളുമാണ് മരിച്ചത്.
കണ്ടെയ്നറില്‍ നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടെ ഷരീഫിന്റെ തലയിലേക്ക് മാര്‍ബിള്‍ വീഴുകയായിരുന്നു. ഡ്രൈവറായ ജാഫര്‍ സ്പോണ്‍സറുടെ സ്ഥാപനത്തില്‍ മാര്‍ബിള്‍ ഇറക്കാന്‍ സഹായിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഭാര്യ: ജുബൈരിയ. മക്കള്‍: നഹിദ ജാസ്മിന്, നിദ ജാസ്മിന്.
https://www.facebook.com/Malayalivartha