മുൻ സിപി എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന് കുവൈറ്റിൽ ഊഷ്മള സ്വീകരണം
കുവൈറ്റിൽ സി പി എം മുന്‍ ജനറല്‍ സെക്രട്ടറിയും പി ബി അംഗമവുമായ പ്രകാശ് കാരാട്ടിന് ഊഷ്മള സ്വീകരണം.കലാ കുവൈറ്റിന്റെ 40 -)മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുവൈത്തിലെത്തിയപ്പോഴാണ് അദ്ദേഹത്തിന് വൻ സ്വീകരണം ലഭ്യമായത്.
ഡല്‍ഹിയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ 5 മണിക്ക് എയര്‍പോര്‍ട്ടില്‍ എത്തിയ കാരാട്ടിനെ കലാ കുവൈറ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് വരവേറ്റത് . ഇന്ന് വൈകിട്ട് 5 മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണും.
https://www.facebook.com/Malayalivartha