യുഎഇയില്‍ നിന്ന് 1200 കോടി വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കെതിരെ നടപടികളാരംഭിച്ചു

യുഎഇയില്‍ നിന്ന് 1200 കോടി വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കെതിരെ നടപടികളാരംഭിച്ചു. ഇതിൽ 19 പേര് മലയാളികളാണ് . നാഷണല്‍ ബങ്ക് ഓഫ് റാസല്‍ ഖൈമ, നാഷണല്‍ ബങ്ക് ഓഫ് ഫുജൈറ, അറബ് ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണംഏറ്റെടുത്തത് .
ബാങ്ക് അധികൃതര്‍ വ്യാഴാഴ്ച എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തി മൊഴി നല്‍കി. കേസ് സംബന്ധിച്ച രേഖകൾ ഇവർ അന്വേഷണസംഘത്തിന് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. 46 കമ്പനികള്‍ ആണ് തട്ടിപ്പിന് കൂട്ടുനിന്നിട്ടുള്ളത്
ദുബായ്, ഷാര്‍ജ, അബുദാബി തുടങ്ങിയ എമിറേറ്റുകളിലായി നടന്ന തട്ടിപ്പിൽ എറണാകുളം, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 19 മലയാളികള്‍ പ്രതികളായിട്ടുണ്ട് എന്നാണു അറിവായിട്ടുള്ളത്
യുഎഇയില്‍ കമ്പനികള്‍ ഉണ്ടാക്കിയ ശേഷം അതുസംബന്ധിച്ച രേഖകള്‍ കാണിച്ച് വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങുകയായിരുന്നു സംഘം ചെയ്തിരുന്നത് . 'വ്യത്യസ്ത ബാങ്കുകളില്‍ നിന്നും പലരായി വായ്പയെടുത്തതിനാലാണ് ഇത്രയും വലിയ തുക തട്ടിയെടുക്കാനായത്. വായ്പയെടുത്തവര്‍ മുങ്ങിയതിനൊപ്പം ബാങ്കില്‍ സമര്‍പ്പിപ്പിച്ചിരുന്ന കമ്പനികളും അവയുടെ ആസ്തികളും സ്റ്റോക്കുകളുമെല്ലാം അപ്രത്യക്ഷമാവുകയായിരുന്നു' - ബാങ്കിന്റെ കേരളത്തിലെ പവര്‍ ഓഫ് അറ്റോര്‍ണി പ്രിന്‍സ് സുബ്രഹ്മണ്യന്‍ പറഞ്ഞു.
യുഎഇയിലെ ബാങ്കുകളില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോടികള്‍ തട്ടിയെടുത്തത് കൃത്യമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിയ പദ്ധതി പ്രകാരമായിരുന്നു. യഥാര്‍ത്ഥത്തില്‍ ബിസിനസ് നടത്തിയിരുന്നവര്‍ തന്നെയാണ് തട്ടിപ്പിനു പിന്നില്‍ എന്നതിനാൽ ബാങ്കുകളെ വിദഗ്ദമായി പറ്റിക്കാൻ ഇവർക്കായി. കമ്പനി ഇടപാടുകൾ പെരുപ്പിച്ചു കാണിച്ചും ഒരേ രേഖകൾ ഉപയോഗിച്ച് വ്യത്യസ്ത സ്ഥലങ്ങളിലെ വിവിധ ബാങ്കുകളിൽ നിന്ന് വലിയ തുക വായ്പ്പയായി എടുക്കുകയുമായിരുന്നു ഇവർ ചെയ്തിരുന്നത്.
ആദ്യമൊക്കെ വായ്‌പ കൃത്യമായി തിരിച്ചടച്ചിരുന്നതിനാൽ ഇവരെല്ലാം ബാങ്കിന്റെ വിശ്വസ്തരുമായിരുന്നു. അതുകൊണ്ടു തന്നെ കൂടുതൽ തുക വായ്പ്പകൊടുക്കാൻ ബാങ്കുകൾ തയ്യാറായി.
മള്‍ട്ടിപ്പിള്‍ ഷോര്‍ട്ട് ടേം ലോണുകളായിരുന്നു ഇവർ എടുത്തിരുന്നത്. വായ്‌പകൾ തിരിച്ചടക്കാതെവന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട എന്ന് ബാങ്കുകൾ തിരിച്ചറിയുന്നത്. അപ്പോഴേക്കും ആസ്തികൾ വിറ്റുകിട്ടിയ പണവുമായി സംഘം രാജ്യം വിട്ടിരുന്നു.
കോടികൾ വരുന്ന തുക ഒന്നും ബാങ്ക് വഴിയല്ല ഇടപാടുകൾ നടത്തിയിട്ടുള്ളത്. ഇത്രയും പണം ഹവാല വഴി കേരളമുൾപ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
2013-2017 കാലഘട്ടത്തിലാണ് തട്ടിപ്പുകള്‍ നടന്നതെങ്കിലും തട്ടിപ്പ് നടന്നത് യു എ എയിൽ വെച്ചായിരുന്നതിനാൽ നിയമ നടപടികൾ തുടങ്ങാൻ കാലതാമസമെടുത്തു . ഇതിനിടെ കേസ് ഒത്തുതീർക്കാനുള്ള ശ്രമങ്ങളും ഉണ്ടായി. മാത്രവുമല്ല തങ്ങൾക്കെതിരെ ഇന്ത്യയിൽ നിയമനടപടികൾ സ്വീകരിക്കാനാവില്ലെന്ന നിലപാടിലാണ് വായ്‌പ എടുത്തവർ. ഇവർ ബാങ്കുകൾക്കെതിരെ കേസ് കൊടുത്തിട്ടുമുണ്ടെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha