ഹോട്ടലുകളില്‍ സംഗീത, ഹാസ്യ പരിപാടികള്‍ക്ക് അനുമതി; പ്രവാസികൾ ആവേശത്തിൽ

സൗദിയിലിലെ എല്ലാ ഹോട്ടലുകളിലും കഫേകളിലും ഇനി മുതൽ തത്സമയ സംഗീത പരിപാടികള്‍ക്ക് അനുമതി നല്‍കുമെന്ന് എന്റര്‍ടൈന്‍മെന്റ് അതോരിറ്റി ചെയര്മാന് തുര്‍ക്കി ആല് ശൈഖ് അറിയിച്ചു.
ഈ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇനി രാജ്യത്തെ ഹോട്ടലുകളില്തത്സമയ സംഗീത പരിപാടികളും സ്റ്റാന്‍ഡ് അപ് കോമഡി പരിപാടികളും നടത്താൻ സാധിക്കും . ഏഷ്യയിലെ പ്രധാന നാല് വിനോദ കേന്ദ്രങ്ങളിലൊന്നായി സൗദിയെ മാറ്റുമെന്നും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വിനോദ കേന്ദ്രങ്ങളിലൊന്ന് സൗദിയായിരിക്കുമെന്നും തുര്‍ക്കി ആല് ശൈഖ് വ്യക്തമാക്കി.
അതുകൊണ്ട് തന്നെ ഇനി മുതൽ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ലൈസന്‍സുകള്‍ നല്കി തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിനോദ രംഗത്തെ വിവിധ മേഖലകളില്‍ സ്വദേശികൾക്ക് ജോലി അവസരങ്ങള്‍ കഴിവുകള്‍ പ്രദർശിപ്പിക്കാനും പുതിയ തീരുമാനം സഹായകമാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha