മെട്രോ സ്‌റ്റേഷനിലൂടെ നടന്ന പതിനാലുകാരിയെ ദുരുദ്ദേശത്തോടെ സ്പർശിച്ചു; ദുബായിൽ പ്രവാസിയ്ക്ക് കിട്ടിയത് മുട്ടൻ പണി

ദുബായിൽ പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രവാസിയായ ഇന്ത്യക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ദുബായിൽ നിർമ്മാണ തൊഴിലാളിയായ 32 കാരൻ പതിനാലുകാരിയായ സ്കൂൾ വിദ്യാർഥിനിയെ പൊതുയിടത്തി വച്ച് അപമാനിച്ചതായായിരുന്നു പരാതി.
വിദ്യാര്‍ത്ഥിനി മെട്രോ സ്‌റ്റേഷനിലൂടെ നടക്കുന്നതിനിടയിൽ ഇയാള്‍ ദുരുദ്ദേശത്തോടെ പെണ്‍കുട്ടിയെ സ്പര്‍ശിക്കുകയിരുന്നു. എന്നാൽ അറിയാതെയാണ് പെണ്‍കുട്ടിയെ സ്പര്‍ശിച്ചതെന്നാണ് ഇയാളുടെ വാദം. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 20 നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.
താന്‍ സ്റ്റേഷനില്‍ ഡ്യൂട്ടി ചെയ്യവേ പെണ്‍കുട്ടിയും ടിക്കറ്റ് നല്‍കുന്നയാളും തന്നെ സമീപിക്കുകയും ഒരാള്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പരാതി പറയുകയുമായിരുന്നെന്ന് കോടതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. പൊലീസുകാരന്‍ യുവാവിനെ ക്യാബിനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തപ്പോള്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്യൂട്ടി ഓഫീസറെ വിവരമറിയിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. പെണ്‍കുട്ടി ഈ സമയത്ത് കരയുകയായിരുന്നെന്നും കരഞ്ഞു കൊണ്ടാണ് തന്നോട് പരാതി പറഞ്ഞതെന്നുമാണ് പൊലീസുകാരന്‍ പറയുന്നത്.
https://www.facebook.com/Malayalivartha