പ്രവാസികൾക്ക് സന്തോഷ വാർത്ത ;യുഎഇയില്‍ തുടര്‍ച്ചയായ നാലാം മാസവും ഇന്ധനവില കുറച്ചു

പ്രവാസികൾക്ക് സന്തോഷ വാർത്ത . യൂ എ ഇയിൽ തുടർച്ചയായി നാലാം മാസവും ഇന്ധന വില കുറച്ചു. ഫെബ്രുവരി മാസത്തേക്കുള്ള ഇന്ധനവിലയാണ് കുറച്ചിരിക്കുന്നത് . ഇന്ധനവില നിര്‍ണയ അതോരിറ്റിയാണ് വില കുറച്ചത്.സൂപ്പര്‍ 98 പെട്രോളിനും സൂപ്പര്‍ 95 പെട്രോളിനും അഞ്ച് ഫില്‍സ് വീതമാണ് വില കുറച്ചത്.
സൂപ്പര്‍ 98 പെട്രോളിന്റെ വില ലിറ്ററിന് രണ്ട് ദിര്‍ഹത്തില്‍ നിന്ന് 1.95 ദിര്‍ഹമായും സൂപ്പര്‍ 95ന്റെ വില 1.89 ദിര്‍ഹത്തിൽ നിന്ന് ഇനി 1.84 ദിര്‍ഹമായും കുറച്ചു . ഡീസലിന് 2.30 ദിര്‍ഹത്തില്‍ നിന്ന് 2.28 ദിര്‍ഹമാക്കി കുറച്ചു. ആഗോളവിപണിയില്‍ എണ്ണ വില കുറഞ്ഞതിന്റെ പ്രതിഫലനമായാണ് വില കുറച്ചത്.
https://www.facebook.com/Malayalivartha