പ്രവാസികൾക്ക് സന്തോഷ വാർത്ത ;അത്ഭുതങ്ങളുടെ കോട്ടയായ ദുബായിയിൽ വരുന്നു മറ്റൊരത്ഭുതം കൂടി

അത്ഭുതങ്ങളുടെ കോട്ടയായ ദുബായിയിൽ വരുന്നു മറ്റൊരത്ഭുതം കൂടി - ബുര്‍ജ് ജുമേറ ഏറെ പ്രത്യേകതയുള്ള ഈ കെട്ടിടത്തിന്റെ അനാച്ഛാദനം യു.എ.ഇ. പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍വഹിച്ചു. അല്‍ സുഫോഹില്‍ 550 മീറ്റര്‍ ഉയരത്തിലാണ് ഈ കെട്ടിടം നിർമ്മിക്കുന്നത്. ഇതിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസകേന്ദ്രങ്ങള്‍ കൂടി യുണ്ടാകുമെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിന്റെ മാതൃക ശൈഖ് മുഹമ്മദ് പരിശോധിച്ചു.
ശൈഖ് മുഹമ്മദിന്റെ വിരലടയാളത്തിന്റെ മാതൃകയിലാണ് കെട്ടിടത്തിന്റെ അടിത്തറ നിര്‍മിക്കുന്നത്. ഡിജിറ്റല്‍ ഡിസ്‌പ്ലേയോട് കൂടിയതാണ് കെട്ടിടത്തിന്റെ മുന്‍വശം. ആഘോഷരാവുകളിലും പ്രത്യേക സന്ദര്‍ഭങ്ങളിലും ഇത് പലതരത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് റിപ്പോർട്ട്. ബായ് നഗരത്തിന്റെ 360 ഡിഗ്രി പനോരമിക് കാഴ്ച നല്‍കുന്ന നിരീക്ഷണ ഡെക്കുകളും സൗകര്യങ്ങളും നൂതന സാങ്കേതിക സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് ബുര്‍ജ് ജുമേറ ഉയരുന്നത്.
https://www.facebook.com/Malayalivartha