കുവൈറ്റിൽ മലയാളം മിഷന്‍ അക്ഷരം-2019 ന്റെ ഒരുക്കങ്ങള്‍ പൂർത്തിയായി

കുവൈറ്റിൽ മലയാളം മിഷന്‍ അക്ഷരം-2019 ന്റെ ഒരുക്കങ്ങള്‍ പൂർത്തിയായതായി അധികൃതർ അറിയിച്ചു. കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ വിവിധ സബ്‌കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പൂർത്തിയായിരിക്കുന്നത്.
2019 ഫെബ്രുവരി 2 ശനിയാഴ്ച വൈകിട്ട് 4:30-ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ മുഖ്യാതിഥിയായി പ്രൊഫ.സുജ സൂസന്‍ ജോർജ്ജ് പങ്കെടുക്കും. കുവൈറ്റ് എയര്‍പോര്‍ട്ടില്‍പരിപാടിയിൽ പങ്കെടുക്കാനായെത്തിയ ഇവരെ മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രതിനിധികളും ഭാഷാ പ്രവര്‍ത്തകരും ചേര്‍ന്ന് വൻ സ്വീകരണമാണ് നൽകിയത്.
കണിക്കൊന്ന പഠനോത്സവ വിജയികളായിട്ടുള്ള കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, പ്രശ്നോത്തരി മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, അധ്യാപകരെ ആദരിക്കല്‍, കലാപരിപാടികള്‍, ഭാഷാസംഗമം തുടങ്ങിയ വിവിധ പരിപാടികളാണ് അക്ഷരം-2018 ന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. അക്ഷരം-2019 ലേക്ക് കുവൈറ്റിലെ മുഴുവന്‍ ഭാഷാ സ്നേഹികളേയും സ്വാഗതം ചെയ്യുന്നതായി മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ചീഫ് കോഡിനേറ്റര്‍ ജെ സജി പത്രക്കുറിപ്പില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha