പ്രവാസികൾക്ക് സന്തോഷ വാർത്ത; ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ് റദ്ദാക്കി

പ്രവാസികൾക്ക് സന്തോഷ വാർത്ത . ഒരു വ്യക്തിയുടെ ആശ്രിത വിസയിലുള്ള മക്കള്‍, ഭാര്യ എന്നിവരല്ലാത്തവര്ക്ക് ഏര്‍പ്പെടുത്തിയിരുന്ന അധിക ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ് കുവൈറ്റിൽ റദ്ദ് ചെയ്തു . 2017 മുതല്‍ നടപ്പാക്കിയ ഈ നിബന്ധന താമസകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി തലാല്‍ മഅ്റഫി ആണ് പിന്‍വലിച്ച് വിജ്ഞാപനമിറക്കിയത്.
വിജ്ഞാപനപ്രകാരം ഭാര്യ, മക്കള്‍ അല്ലാത്തവര്‍ക്കുള്ള വാര്‍ഷിക ഇഖാമ ചെലവ് 250 ദീനാറിലൊതുങ്ങും. ആശ്രിത വിസയിലെത്തുന്ന മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഇഖാമ അടിക്കാന്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ 3000 വരെ ചികിത്സ കവറേജ് ലഭിക്കുന്ന അധിക ഇന്‍ഷുറന്‍സ് വേണമെന്നായിരുന്നു നേരത്തേ ഉണ്ടായിരുന്ന നിബന്ധന. ഭാര്യയുടെ മാതാപിതാക്കള്‍ക്കും ഇതേ നിബന്ധന ബാധകമായിരുന്നു. എന്നാൽ , പുതിയ വിജ്ഞാപനമനുസരിച്ച് ഇത്തരക്കാരുടെ ഇഖാമ പുതുക്കുന്നതിന് ഒരു വര്‍ഷത്തേക്ക് ആരോഗ്യമന്ത്രാലയത്തില്‍നിന്നുള്ള 50 ദീനാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സും സ്റ്റാമ്പിങ് ഫീസായി 200 ദീനാറും നല്കിയാല് മതിയാകും.
https://www.facebook.com/Malayalivartha