കുവൈറ്റില്‍ പ്രവാസി ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

കുവൈറ്റില്‍ പ്രവാസി ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍ . കൗമാരക്കാരനെ മര്‍ദ്ദിച്ച കേസിലാണ് പ്രതി അറസ്റ്റിലായിരിക്കുന്നത് . സംഭവത്തിന് ദൃക്‌സാക്ഷിയായ പ്രവാസി യുവതി സംഭവം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പെടുന്നത്.
തുടര്‍ന്ന് സാല്‍വ പ്രദേശത്ത് എത്തിയ പൊലീസ് ഡ്രൈവറെ പിടികൂടുകയായിരുന്നു . കൗമാരക്കാരന്‍ ശല്യമുണ്ടാക്കിയതിനെ തുടര്‍ന്നാണ് അടിച്ചതെന്നാണ് ഡ്രൈവറുടെ വിശദീകരണം.
https://www.facebook.com/Malayalivartha