ഇനി മുതൽ കുവൈറ്റിൽ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈന്‍ വഴി

കുവൈറ്റിൽ ഇനി മുതൽ ഡ്രൈവിങ് ലൈസൻസും ഓൺലൈൻ സംവിധാനത്തിലേക്ക്. ഇനി മുതൽ ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ എല്ലാ ഇടപാടുകളും ഓണ്‍ലൈനാക്കുന്ന പദ്ധതി നടപ്പാക്കി .ഗതാഗത വകുപ്പ് പരീക്ഷണാടിസ്ഥാനത്തിലാണ് സംവിധാനം നടപ്പാക്കിയത്. പരീക്ഷണത്തില്‍ സാങ്കേതിക തകരാറുകളൊന്നും തന്നെ ഉണ്ടായില്ല.
സ്വദേശികളുടെ ലൈസന്‍സ് സംബന്ധിച്ച് ഇടപാടുകള്‍ ഓൺലൈൻ ആക്കുന്നതിന്റെ മുന്നോടിയായിട്ടാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈനായി ലൈസന്‍സ് പുതുക്കാന്‍ അനുവദിച്ചത്.രണ്ട് മാസത്തിനുള്ളിൽ സംവിധാനം പൂർണമായി ഓൺലൈൻ ആക്കാനാണ് തീരുമാനം. സെല്‍ഫ് സര്‍വിസ് കിയോസ്കുകള്‍ വഴി ഉപയോക്താക്കള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുന്ന ഓട്ടോമേറ്റഡ് സംവിധാനമാണ് നിലവില്‍ വരുന്നത്.
ലൈസന്‍സ് വിതരണം, പുതുക്കല്‍, കേടുവന്നതോ നഷ്ടപ്പെട്ടതോ ആയ ലൈസന്‍സുകള്‍ക്കു പകരം വാങ്ങിക്കല് എന്നിവയെല്ലാം കിയോസ്കുകള്‍ വഴി സാധിക്കും.ആഭ്യന്തര മന്ത്രാലയം സജ്ജീകരിക്കുന്ന ഇലക്ട്രോണിക് വിന്‍ഡോ വഴിയാണ് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്നത്.
പരിശീലനം നേടിയ ജീവനക്കാര്‍ അപേക്ഷ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ആളുകള്‍ക്ക് സെല്‍ഫ് സര്‍വിസ് കിയോസ്കുകള്‍ വഴി ലൈസന്‍സ് സ്വന്തമാക്കാം. ആദ്യഘട്ടത്തില്‍ സ്വദേശികളുടെ ഇടപാട് മാത്രമാണ് ഓണ്ലൈനാക്കുന്നതെങ്കിലും പിന്നീട് വിദേശികള്‍ക്കും ബാധകമാക്കുമെന്നാണ് സൂചന .
https://www.facebook.com/Malayalivartha