പ്രവാസി തീർത്ഥാടകർക്ക് സന്തോഷ വാർത്ത;മക്കയില്‍ തീര്‍ഥാടകര്‍ക്കായി സ്മാര്‍ട്ട് ബസുകള്‍ വരുന്നു

പ്രവാസി തീർത്ഥാടകർക്ക് സന്തോഷ വാർത്ത . മക്കയില്‍ ഹജ്ജ് തീര്‍ഥാടകര്‍കരുടെ യാത്ര സുഗമമാക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സ്മാര്‍ട്ട് ബസ്സുകള്‍ ഒരുങ്ങുന്നു.ഇതിനായി സൗദി കമ്പനിയായ ‘നസ്മ’, സ്പാനിഷ് കമ്പനിയായ ടി.എന്‍.സിയുമായി കരാര്‍ ഒപ്പുവെച്ചു.
ഈ വര്‍ഷം അവസാനത്തോടെ പദ്ധതി നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട് .3.2 ബില്യന്‍ റിയാലാണ് ചെലവ്. മക്കയിലെ പൊതു ഗതാഗത സംവിധാനം മെച്ചപെടുത്തുന്നതിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. മക്ക വികസന അതോറിറ്റിക്ക് കീഴിലാണ് പദ്ധതി.
അറുപതും നാല്‍പതും സീറ്റുകളുള്ളതാണ് ബസ്സുകള്‍. ഈ ശ്രേണിയില്‍ പെട്ട നാന്നൂറ് ബസ്സുകളാണ് പുറത്തിറക്കുക. അത്യാധുനിക സംവിധാനങ്ങളോടെയാണ് ബസ്സുകള്‍ നിർമ്മിക്കുന്നത് . പൊതു ഗതാഗത സംവിധാനം ശക്തമാകുന്നതോടെ തിരക്ക് കുറക്കാനുമാകും. പരിസ്ഥിതി സൗഹൃദമായിരിക്കും ഇവ.
https://www.facebook.com/Malayalivartha