ഇത് ചരിത്രമുഹൂര്‍ത്തം;സഹിഷ്ണുതയുടെയും സാഹോദര്യത്തിന്‍റെയും സന്ദേശവുമായി, ചരിത്രസന്ദര്‍ശനം നടത്തി പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ; രാജകീയ വരവേൽപ്പ് നൽകി യൂ എ ഇ; മലയാളികളുൾപ്പെടെയുള്ള വിവിധ മതസ്ഥരായ പ്രവാസികൾ ആവേശത്തിൽ ;

സഹിഷ്ണുതയുടെയും സാഹോദര്യത്തിന്‍റെയും സന്ദേശവുമായി, ചരിത്രസന്ദര്‍ശനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന യാത്രയ്ക്ക് തുടക്കമിട്ടു കൊണ്ട് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇയിലെത്തി.
അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ക്ഷണപ്രകാരം ആഗോള മാനവസാഹോദര്യസംഗമത്തിൽ പങ്കെടുക്കാനാണ് കത്തോലിക്കാ സഭാ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ യൂ എ യിലെത്തിയിരിക്കുന്നത്.
വലിയ ആകാംക്ഷയോടെ കാത്തിരുന്ന മുഹൂര്‍ത്തം എത്തിയതില്‍ യുഎഇ രാജകുടുംബവും അറബ് ലോകത്തെ മതപണ്ഡിതരും വിവിധ മതസ്ഥരായ മലയാളികളുൾപ്പെടെയുള്ള ലക്ഷക്കണക്കിനു വിശ്വാസികളും അതീവ സന്തോഷത്തിലാണെന്ന് യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ മുബാറക് അല്‍ നഹ്യാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രാദേശിക സമയം രാത്രി പത്തിന് അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താളത്തില്‍ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് മാർപ്പാപ്പപ്പയ്ക്ക് രാജകീയ വരവേൽപ്പ് നൽകി സ്വീകരിച്ചത് . വിമാനത്താവളത്തിന് പുറമേ യാത്രാമദ്ധ്യേയിലും ഊഷ്മള സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്.
ക്ഷണം സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബിയിലെത്തിയത് യുഎഇക്ക് ലഭിച്ച വലിയ ആദരമായാണു കാണുന്നത്. അറബ് മേഖലയില്‍ മാര്‍പാപ്പയെ ആദ്യം സ്വീകരിക്കാനായതിലും യുഎഇ അത്യധികം ആഹ്ലാദത്തിലാണ്.
അൽ മുഷ്റഫ് കൊട്ടാരത്തിലാണ് മാർപാപ്പയുടെ താമസം.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രസിഡൻഷ്യൽ പാലസിലെ സ്വീകരണമാണ് ആദ്യ പരിപാടി. തുടർന്ന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും.
വത്തിക്കാനിലെയും യുഎഇയിലെയും ഉന്നതതല ഉദ്യോഗസ്ഥർ ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകീട്ട് ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ മുസ്‌ലിം കൗൺസിൽ അംഗങ്ങളുമായും കൂടിക്കാഴ്ചയുണ്ടാകും. തുടർന്ന് 6.10-നാണ് മറീനയിലെ ഫൗണ്ടേഴ്‌സ് മെമ്മോറിയലിൽ ഇന്‍റർ റിലീജിയസ് സമ്മേളനത്തിൽ പങ്കെടുക്കുക
ആഗോള സമാധാനത്തിനായി കൈകോർക്കേണ്ടതിന്‍റേയും സഹിഷ്ണുത ഊട്ടിയുറപ്പിക്കേണ്ടതിന്‍റേയും ആവശ്യകതയെക്കുറിച്ചും അദ്ദേഹം പ്രസംഗിക്കും .യോഗത്തിൽ കേരളത്തിൽ നിന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസല്യാർ തുടങ്ങിയവര്‍ പങ്കെടുക്കും.
മതസൗഹാർദസന്ദേശവുമായി മാർപാപ്പ വൈകിട്ട് ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദിലെത്തും. നാളെ രാവിലെയാണ് അബുദാബി സെന്‍റ് ജോസഫ്സ് കത്തീഡ്രൽ സന്ദർശനം. ഇവിടെ അവശതയനുഭവിക്കുന്ന മുന്നൂറോളം രോഗികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് സായിദ് സ്പോർട്സ് സിറ്റിയിൽ കുർബാന അർപ്പിക്കും.ലോകത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നെത്തുന്ന 1,35,000 വിശ്വാസികളെ പോപ് ആശീര്‍വദിക്കും.
2019 -നെ യുഎഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിൻ സഈദ് അൽ നഹ്യാൻ സഹിഷ്ണുതാവർഷമായി പ്രഖ്യാപിച്ചതിന്റെ പൂർത്തീകരണം കൂടിയായാണു മാർപാപ്പയുടെ വരവിനെ യുഎഇ കാണുന്നത്.
https://www.facebook.com/Malayalivartha