പ്രവാസി വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത; ഇന്ന് നാളെയും യൂ എ ഇയിലെ വിദ്യാഭാസ സ്ഥാപങ്ങൾക്ക് അവധി

പ്രവാസി വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത. യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ പബ്ലിക് സ്കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കും. നാളെ രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
എന്നാൽ , അവധിയുടെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. മാര്‍പ്പാപ്പയുടെ യു.എ.ഇ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് അവധിയെന്ന് ഒരു അന്തർദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha