കൗതുകമാർന്ന പൗരാണികത പ്രദർശനത്തിൽ കാണികളെ വിസ്മയിപ്പിച്ച് വിഖ്യാത ലവ്റേ അബുദാബി മ്യൂസിയം
അബുദാബിയിലെ സാദിയാത്ത് ദ്വീപിലുള്ള വിഖ്യാത മ്യൂസിയമായ ലവ്റേ അബുദാബി മ്യൂസിയത്തിൽ ഇന്ത്യയിലും യൂറോപ്പിലും നിന്നുമുള്ള പൗരാണിക ക്രൈസ്തവ ഹൈന്ദവ വിഗ്രഹങ്ങളും ചിത്രങ്ങളും കാണികളുടെ ശ്രദ്ധ പിടിക്കുന്നു.ഇസ്ലാമിക പാരമ്പര്യത്തിനൊപ്പമോ, അതിലേറെയോയാണ് ഈ മ്യൂസിയത്തിലെ ഹൈന്ദവ , ക്രൈസ്തവ ,ഹിന്ദു , ഗ്രീക്ക്,ചൈനീസ് പൗരാണികതകളുടെ പ്രദർശനത്തിന്റെ പ്രത്യേകതയെന്നത് തന്നെ .
യേശുക്രിസ്തുവിന്റെയും കന്യകാമാതാവിന്റെയും ഉണ്ണിയേശുവിനെ കൈകളിലേന്തി നിൽക്കുന്ന മാതാവിന്റെയും പഴക്കം ചെന്ന നിരവധി മാതൃകകളും ചിത്രങ്ങളും കുരിശുകളും പെയിന്റിംഗുകളും ശേഖരത്തിൽ പ്രദർശിച്ചിരിക്കുന്നു .1500ലേറെ വർഷം പഴക്കമുള്ളഉണ്ണിയും കന്യകയുമെന്ന ശില്പം ഫ്രാൻസിലെ നോർമണ്ടിയിൽ നിന്ന് കൊണ്ടുവന്നതാണ് . ഇതിനു പുറമേ , ഫ്രാൻസിലെ തന്നെ ലിമോസിനിൽനിന്നു കൊണ്ടുവന്ന അമൂല്യ രത്നങ്ങൾ പതിച്ച വർണക്കുരിശിന് 1250-ാം ആണ്ടിലേതാണെന്ന് മ്യൂസിയം അധികൃതർ പറഞ്ഞു. കൂട്ടത്തിൽ 1300 കാലഘട്ടത്തിലെ കുരിശു പതിച്ച കല്ലിൽ തീർത്ത ശവക്കല്ലറയുമുണ്ട് .
വലിയ ആന കൊമ്പിൽ കൊത്തിയെടുത്ത, യേശുക്രിസ്തുവിന്റെ ജീവിത കഥകളുടെ 1350-1400 കാലഘട്ടത്തിലെ ശേഖരവും അമൂല്യമാണ്. ജർമനിയിൽനിന്നു കിട്ടിയതാണിത്. ക്രൂശിതനായ യേശുവിന്റെ 1,500 വർഷം പഴക്കമുള്ള, ഗ്രീസിൽനിന്നു കിട്ടിയ ഓയിൽ പെയിന്റിംഗ് ആണ് മ്യൂസിയത്തിലെ മറ്റൊരു അമൂല്യ ശേഖരം. തമിഴ്നാട്ടിലെ ചോള രാജവംശത്തിന്റെ ശേഖരത്തിലുണ്ടായിരുന്നതാണ് 950 -1000 വർഷങ്ങളിലെ പൗരാണികതയുള്ള ഡാൻസ് ചെയ്യുന്ന ശിവന്റെ രൂപം. ചൈനയിലെ ഷാൻസി പ്രവിശ്യയിൽനിന്നു കിട്ടിയ ബുദ്ധപ്രതിമ 1050-1150 കാലഘട്ടത്തിലേതാണ്.
മതസൗഹാർദത്തിനും സഹവർത്തിത്വത്തിനും യുഎഇ നൽകുന്ന പ്രാധാന്യം ആധുനികമായ ലവ്റേ മ്യൂസിയത്തിൽ തെളിയുന്നുവെന്ന് അമേരിക്കയിൽനിന്നെത്തിയ ജോർജ് വെൽസും സോഫിയ, ഇസബെല്ല തുടങ്ങിയവരും പറഞ്ഞു.
https://www.facebook.com/Malayalivartha