പ്രവാസികൾ ആവേശത്തിൽ; പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ ദിവ്യ ബലിയിൽ 120 ഗായക സംഘം

ചരിത്ര മുഹൂർതത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട് യൂ എ ഇയിലെത്തിയ ഫ്രാൻസിസ് മാർപാപ്പ ഇന്ന് സഈദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ ഗാനമാലപിക്കുന്നത് 120 അംഗ സംഘം. യുഎഇയിലെ ഒൻപത് കത്തോലിക്കാ ഇടവകകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ് ഗായകസംഘത്തിലുള്ളത്.
ഇന്ത്യ , ഇന്തോനേഷ്യ, ഫിലിപ്പൈൻസ് ,ലബനൻ , സിറിയ, ജോർദാൻ, അർമേനിയ, ഫ്രാൻസ്, ഇറ്റലി, നൈജീരിയ, അമേരിക്ക, ഡെന്മാർക്ക്, അർജന്റീന എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇവർ .
ഗായകസംഘത്തിന് നേതൃത്വം വഹിക്കുന്നത് പ്രശസ്ത ഫിലിപ്പീൻസ് സംഗീതജ്ഞ ജോയ് സാന്റോസാണ്. ഓർഗൻ ഉൾപ്പെടെയുള്ള പത്ത് സംഗീതോപകരണങ്ങളുമുണ്ടാകും. യുഎഇയിലെ 120 കൊയർ സംഘങ്ങളിലെ 283 ഗായകരിൽ ഓഡിഷൻ നടത്തിയിട്ടാണ് 120 അംഗങ്ങളെ തെരെഞ്ഞെടുത്തത്.
https://www.facebook.com/Malayalivartha