ത്രിദിന സന്ദർശനത്തിനായി യൂ എ ഇയിലെത്തിയ ഫ്രാൻസിസ് മാർപ്പാപ്പ അൽ അസർ ഗ്രാൻഡ് ഇമാമുമായി കൂടിക്കാഴ്ച നടത്തും

ചരിത്രം കുറിച്ച് മണലാരണ്യത്തിൽ ആദ്യമായിട്ടുള്ള മാർപ്പാപ്പയുടെ സന്ദർശനം ലോകത്തിലെ തന്നെ രണ്ട് പ്രമുഖ മതങ്ങൾ തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ ബലപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ന് വൈകുന്നേരം ഈജിപ്തിലെ അൽ അസർ ഇസ്ലാമിക യൂണിവേഴ്സിറ്റിയുടെ പരമോന്നത ഇമാം ഷെയ്ഖ് അഹമ്മദ് അൽ-തയ്യബുമായി മാർപ്പാപ്പ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാമുഖ്യമുള്ളതാണ്.
അബുദാബിയിലെ ഫൗണ്ടേഴ്സ് മെമ്മോറിയലിൽ നടക്കുന്ന മതാന്തര സമ്മേളനത്തോടുമായി ബന്ധപ്പെട്ടാണ് ഇരുവരും കൂടിക്കാഴ്ച നടത്തുക. സുന്നി ഇസ്ലാമിൽ തന്നെ ഏറ്റവും ബഹുമാനമേറിയ സ്ഥാനമാണ് അൽ-അസർ ഗ്രാൻഡ് ഇമാമിനുള്ളത്.
യുഎഇ സന്ദർശനത്തോടുമായി ബന്ധപ്പെട്ട് ഇമാമിനെ തന്റെ പ്രിയസോദരനും സുഹൃത്തുമെന്നാണ് മാർപാപ്പ നല്കിയ വീഡിയോ സന്ദേശത്തിൽ അഭിസംബോധന ചെയ്തിരിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും നമ്മൾ സഹോദരങ്ങളാണ്. ദൈവം ഒന്നിപ്പിക്കുകയേ ഉള്ളൂ, വേർപെടുത്തില്ലെന്നും മാർപാപ്പ പറഞ്ഞു.
https://www.facebook.com/Malayalivartha